അടുക്കളയില്‍ ചപ്പാത്തി ഉണ്ടാക്കുന്ന ഒരു റോബോട്ട് വന്നാലോ ?. ഗോതമ്പ് പൊടിയും വെളളവും നിറച്ചുകൊടുത്താല്‍ മതി. മിക്‌സ് ചെയ്ത് ഉരുട്ടി പരത്തി നല്ല ഒന്നാന്തരം ചപ്പാത്തി ചുട്ടു തരും. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന Ingen റോബോട്ടിക്‌സ് ആണ് ചപ്പാത്തി മെയ്ക്കിംഗ് ഓട്ടോമേറ്റഡാക്കാന്‍ തയ്യാറെടുക്കുന്നത്. Ingen റോബോട്ടിക്‌സിന്റെ ഫൗണ്ടറും സിഇഒയുമായ റെജിന്‍ നാരായണന്റെ മനസില്‍ വിരിഞ്ഞ ആശയമാണ് റോട്ടിബോട്ട്. അഡ്വാന്‍സ്ഡ് പ്രോട്ടോടൈപ്പുമായി പൈലറ്റ് പ്രൊഡക്ഷന് തയ്യാറെടുക്കുകയാണ് Ingen റോബോട്ടിക്‌സ്.
ഭാര്യയുടെ ആവശ്യപ്രകാരം ചപ്പാത്തി ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറിയതോടെയാണ് റെജിന്റെ മനസില്‍ ഇത്തരമൊരു തോന്നല്‍ ഉണ്ടായത്. കണ്‍സ്യൂമര്‍ റോബോട്ടിക്‌സില്‍ സ്‌പെഷലൈസ് ചെയ്ത റജിന്‍ നാരായണന്‍ ഏറെക്കാലത്തെ റിസര്‍ച്ചിന് ശേഷമാണ് റോട്ടിബോട്ടിന്റെ ഫൈനല്‍ ഡിസൈന്‍ ഒരുക്കിയത്. വിവിധ രീതിയില്‍ ആറോളം പ്രോട്ടോടൈപ്പുകള്‍ പരീക്ഷിച്ചു. ഓരോന്നിലും സംഭവിച്ച പിഴവുകള്‍ വിലയിരുത്തി. മെഷീനില്‍ മാവ് ബിഹേവ് ചെയ്യുന്ന രീതി വീഡിയോയില്‍ ചിത്രീകരിച്ച് പഠനവിധേയമാക്കിപ്പോലും പിഴവുകള്‍ തിരുത്തിയാണ് ഫൈനല്‍ ഡിസൈന്‍ തയ്യാറാക്കിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി റെസ്റ്റോറന്റുകളിലും മറ്റും ഉപയോഗിക്കുന്നതിന് പുറമേ വീടുകളിലെ അടുക്കളയിലും ഉപയോഗിക്കാവുന്ന തരത്തില്‍ ലളിതമായ ഡിസൈനിലാണ് റോട്ടിബോട്ട് ഒരുക്കിയിരിക്കുന്നത്.
രണ്ട് സ്റ്റോറേജ് കണ്ടെയ്‌നറുകളിലായി ഗോതമ്പുപൊടിയും വെളളവും നിറച്ചുകൊടുത്തശേഷം എത്ര ചപ്പാത്തി ഉണ്ടാക്കണമെന്ന് ഓട്ടോമേറ്റഡ് ഡോസിങ് സിസ്റ്റത്തില്‍ സെലക്ട് ചെയ്ത് കൊടുത്താല്‍ മതി. ഓരോ ചപ്പാത്തിക്കുമുളള മാവ് വെള്ളം ചേര്‍ത്ത് റോട്ടിബോട്ട് മിക്‌സ് ചെയ്യും. ബോള്‍ പരുവത്തിലാക്കി പരത്തി മെഷീനിലുളള ഹീറ്ററില്‍ തന്നെ ചുട്ട് ചപ്പാത്തിയായി പുറത്തേക്ക് എത്തും. ഓരോ ടൈപ്പ് ഗോതമ്പ് പൊടിക്കും അനുസരിച്ച് വെളളത്തിന്റെ അളവ് മെഷീന്‍ തന്നെ ക്രമീകരിക്കുന്ന ഇന്റലിജന്റ് സോഫ്റ്റ് വെയറും റോട്ടിബോട്ടിന്റെ പ്രത്യേകതയാണ്.
അഴിച്ചു വാഷ് ചെയ്യേണ്ട പാര്‍ട്‌സിന്റെ എണ്ണം കുറവാണെന്നതും ക്ലീന്‍ ചെയ്യേണ്ട ഭാഗങ്ങള്‍ കാണാന്‍ കഴിയുമെന്നതിനാലും വീടുകളിലും യൂസ്ഫുള്‍ ആയ മെഷീന്‍ ആണിത്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും എന്‍ജിനീയറിംഗ് ബിരുദം നേടിയ റെജിന്‍ നാരായണന്‍ സോഫറ്റ് വെയര്‍ മേഖലയിലടക്കം വര്‍ക്ക് ചെയ്ത ശേഷമാണ് റോബോട്ടിക്‌സിലേക്ക് പൂര്‍ണമായി തിരിഞ്ഞത്. റോബോട്ടിക്‌സിനോട് നേരത്തെ മുതല്‍ ഉണ്ടായിരുന്ന താല്‍പര്യവും അതിനു കാരണമായി. ജര്‍മനിയിലെ ബിആര്‍എസ് യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസില്‍ നിന്ന് ഓട്ടോണമസ് സിസ്റ്റംസില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടിയ റെജിന്‍ സോക്കര്‍ റോബോട്ടുകളിലും ടെലിപ്രസന്‍സ് റോബോട്ടിക്‌സിലുമൊക്കെ വര്‍ക്ക് ചെയ്ത എക്‌സ്പീരിയന്‍സുമായിട്ടാണ് കണ്‍സ്യൂമര്‍ റോബോട്ടിക്‌സില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. അഫോര്‍ഡബിള്‍ യൂസ്ഫുള്‍ കണ്‍സ്യൂമര്‍ റോബോട്ടുകളാണ് റെജിനും Ingen റോബോട്ടിക്‌സും ലക്ഷ്യമിടുന്നത്.