AnilKumble launched  Power Bat to provide real time data on players performance

ക്രിക്കറ്റിലെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ പവര്‍ ബാറ്റുമായി മുന്‍ ഇന്ത്യന്‍ നായകനും ലെഗ് സ്പിന്നറുമായ അനില്‍ കുംബ്ലെ.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഐഒറ്റിയും കോര്‍ത്തിണക്കുന്ന പവര്‍ ബാറ്റ് എന്ന സ്റ്റിക്കര്‍ ചിപ്പ് ആണ് കുംബ്ലെയുടെ ഉടമസ്ഥതയിലുളള Spektacom Technologies പുറത്തിറക്കിയത്. ബാറ്റിന്റെ പുറംഭാഗത്ത് ഒട്ടിക്കുന്ന ചിപ്പിലൂടെ ബാറ്റ് ചലിപ്പിക്കുന്നതിന്റെ വേഗവും ട്വിസ്റ്റും ഷോട്ടിന്റെ ക്വാളിറ്റിയും വരെ അനലൈസ് ചെയ്യാം.

പരിശീലനസമയത്ത് കളിക്കാര്‍ക്കും കോച്ചിനും ചിപ്പിലെ ഡാറ്റ ലഭ്യമാകും. അതുകൊണ്ടുതന്നെ മൂവ്‌മെന്റുകളിലും ടെക്‌നിക്കുകളിലും വേണ്ട മാറ്റങ്ങള്‍ വരുത്താനും പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനും കളിക്കാരെ സഹായിക്കും. ബാറ്റില്‍ പന്ത് തട്ടുമ്പോള്‍ തന്നെ ചിപ്പില്‍ നിന്ന് ഡാറ്റകള്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോമില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഡാറ്റ അനലൈസ് ചെയ്യുക. റിയല്‍ടൈം സ്റ്റാറ്റിറ്റിക്‌സ് ലഭിക്കുന്നതുകൊണ്ടു തന്നെ തത്സമയ സ്‌പോര്‍ട്‌സ് അനാലിസിസിനും പ്രോഡക്ട് സഹായകമാകും.

ഫാന്‍സ് എന്‍ഗേജ്‌മെന്റ് സജീവമാക്കാന്‍ കൂടിയാണ് പവര്‍ബാറ്റ് ലക്ഷ്യമിടുന്നത്. ഷോട്ടിലെ ന്യൂനതകള്‍ വിലയിരുത്താന്‍ ഫാന്‍സിനും കഴിയും. കളിക്കാരെയും പരിശീലകരെയും കാഴ്ചക്കാരെയും ഒരേ പ്ലാറ്റ്‌ഫോമിലെത്തിച്ച് കളി വിലിയിരുത്തുന്നുവെന്ന പ്രത്യേകതയും എക്യുപ്‌മെന്റിനുണ്ട്. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ എക്്‌സ്പിരിമെന്റ് നടത്തിയ ശേഷമാണ് പ്രൊഡക്ട് അവതരിപ്പിച്ചത.

സ്‌കെയിലപ്പ് പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് Spektacom Technologies എക്യുപ്‌മെന്റ് ഡെവലപ്പ് ചെയ്തത്. മൈക്രോസോഫ്റ്റിന്റെതാണ് ്. സോഫ്റ്റ്‌വെയര്‍ അനലിറ്റിക്‌സ് ടൂളുകള്‍. സ്റ്റാര്‍ ഇന്ത്യയാണ് ബ്രോഡ്കാസ്റ്റിങ് പാര്‍ട്ണര്‍

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version