പിച്ചിംഗിന് ഒരുങ്ങുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം ?. എങ്ങനെയുള്ള സ്റ്റാര്‍ട്ടപ്പുകളിലാണ് നിക്ഷേപകര്‍ ഇന്‍വെസ്റ്റ്മെന്റിന് തയ്യാറാകുന്നത് തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കുന്നതായിരുന്നു ടൈക്കോണ്‍ 2018 ന് മുന്നോടിയായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പിച്ച് ഫെസ്റ്റും മാസ്റ്റര്ക്ലാസും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് ടൈ കേരള സംഘടിപ്പിച്ച പിച്ച് ഫെസ്റ്റില്‍ ടെക്നോളജി, ഹെല്‍ത്ത്കെയര്‍, കമേഴ്ഷ്യല്‍ പ്രൊഡക്ട് സെക്ടറുകളില്‍ നിന്ന് പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് മീറ്റപ്പ് കഫെയില്‍ നടന്ന മാസ്റ്റര്‍ ക്ലാസിന് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും മെന്ററും ഇന്നവേറ്റ് ഡിജിറ്റല്‍ സൊല്യൂഷന്‍സ് സിഇഒയും ഡയറക്ടറുമായ
സുനില്‍ ഗുപ്ത നേതൃത്വം നല്കി. എങ്ങനെ ആശയങ്ങള്‍ അവതരിപ്പിക്കണമെന്നും നിക്ഷേപകരെ എങ്ങനെ കൈയ്യിലെടുക്കാമെന്നും വിശദീകരിച്ച മാസ്റ്റര്‍ ക്ലാസ് സ്റ്റാര്‍ട്ടപ്പ് സംരംഭകരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതായിരുന്നു. 2018 നവംബര്‍ 16നും 17നും കൊച്ചി ലേ മെറിഡിനിയല് നടക്കുന്ന ടൈക്കോണിന്റെ ഭാഗമായിരുന്നു പിച്ച് ഫെസ്റ്റും മാസ്റ്റര്‍ ക്ലാസും സംഘടിപ്പിച്ചത്.
തിരുവനന്തപുരം കൊച്ചി പാലക്കാട് കോഴിക്കോട് എന്നിവടങ്ങളിലാണ് റീജിയനല്‍ പിച്ച് ഫെസ്റ്റ്. ടൈ കേരള വൈസ് പ്രസിഡന്റ് ഹരികൃഷ്ണന് നായര്‍, ടൈ കേരള ഡയറക്ടര്‍ നിര്‍മ്മല്‍ പണിക്കര്‍, സ്റ്റാര്‍ട്ടപ്പ് മിഷന് പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്കി