സ്ട്രെസ് നിറഞ്ഞ ബിസിനസ് ലൈഫില്‍ എങ്ങനെയാണ് ഒരു ഹാപ്പി എന്‍ട്രപ്രണര്‍ ഉണ്ടാകുന്നത്. മനസുവെച്ചാല്‍ തീര്‍ച്ചയായും അതിന് കഴിയും. ഒരു ഹാപ്പി എന്‍ട്രപ്രണറെ മീറ്റ് ചെയ്യാനാണ് ക്ലയന്റ്സും താല്പര്യപ്പെടുന്നത്. അതുകൊണ്ടു തന്നെ സന്തോഷവാനായി പെരുമാറേണ്ടത് ഒരു എന്‍ട്രപ്രണറുടെ ബിസിനസിന്റെ വിജയത്തിനും അനിവാര്യമായ ഘടകമാണ്. അതിന് സഹായിക്കുന്ന ഏഴ് വഴികളാണ് വിശദമാക്കുന്നത്.
1) വര്‍ക്ക് പ്ലെയ്സ് ഹാപ്പിയാക്കുക
വര്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ടബിള്‍ പ്ലെയ്സ് തെരഞ്ഞെടുക്കണം
സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഒരുക്കണം
നെഗറ്റീവായ സാഹചര്യങ്ങളിലും പോസിറ്റീവായി ബിഹേവ് ചെയ്യാന്‍ ശീലിക്കുക
2) സ്ട്രെസ് മാനേജ്മെന്റിന് വഴിയൊരുക്കുക
അമിതസമ്മര്‍ദ്ദം പ്രൊഡക്ടിവിറ്റിയെയും ആരോഗ്യത്തെയും ബാധിക്കും
സന്തോഷം നിറഞ്ഞ മനസോടെ വര്‍ക്ക് ചെയ്താല്‍ 20% പ്രൊഡക്ടിവിറ്റി ഉയര്‍ത്താന്‍ കഴിയുമെന്ന് പഠനങ്ങള്‍
മള്‍ട്ടി ടാസ്കിങ് ഒഴിവാക്കുക
കൃത്യമായ സ്ട്രെസ് മാനേജ്മെന്റ്് മനസും ശരീരവും റിലാക്സ്ഡാക്കും
3) ബ്രേക്കില്‍ കാര്യമുണ്ട്
എത്ര തിരക്കുണ്ടെങ്കിലും ഇടയ്ക്ക് ബ്രേക്ക് എടുക്കുക
അധികജോലി പൂര്‍ണ്ണമായും ഒഴിവാക്കുക, അത് മാനസികവും ശാരീരികവുമായി തളര്‍ത്തും
ബിസിനസുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങളില്‍ കുറച്ചു സമയം എന്‍ഗേജ്ഡ് ആകുക
റെഗുലര്‍ എക്്സര്സൈസിനും ഇഷ്ടവിനോദങ്ങള്‍ക്കും സമയം നീക്കിവെയ്ക്കാം
ഇടയ്ക്കിടെ ബ്രേക്കും സീസണല്‍ വെക്കേഷന്‍സും നിര്‍ബന്ധമാക്കുക
4) താരതമ്യം ഒഴിവാക്കുക
ഓരോ സംരംഭകരുടെയും യാത്ര വ്യത്യസ്തമാണ്
അനാവശ്യമായ താരതമ്യം സമയം പാഴാക്കും, മനസിനെ അസ്വസ്ഥമാക്കുകയും ചെയ്യും
സ്വയം വിലയിരുത്തുകയാണ് മെച്ചപ്പെടാന്‍ ഏറ്റവും നല്ലത്
പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക, അത് ആത്മവിശ്വാസം നിറയ്ക്കും
5) ഉയര്‍ച്ചയും താഴ്ചയും സ്വീകരിക്കുക
വിജയവും പരാജയവും ഒരേ സ്പിരിറ്റോടെ ഉള്‍ക്കൊളളുക
വിജയത്തില്‍ അമിതാവേശവും പരാജയത്തില്‍ തകര്‍ച്ചയും പാടില്ല
6) ഫാമിലി മറക്കരുത്
ബിസിനസും ഫാമിലിയും ബാലന്‍സ് ചെയ്തു കൊണ്ടുപോകണം
ഫാമിലിക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തണം
7) ജീവനക്കാര്‍ വിശ്വസ്തരാകട്ടെ
ജീവനക്കാരെ ആശ്രയിച്ചാണ് ബിസിനസിന്റെ വിജയം
ടീമിലുളളവരെ വിശ്വസ്തരാക്കി മാറ്റുക
നിര്‍ണായകഘട്ടങ്ങളില്‍ സൊല്യൂഷന് തേടാന്‍ ഇവരുടെ സാന്നിധ്യം സഹായിക്കും
നിങ്ങളുടെ അസാന്നിദ്ധ്യത്തിലും കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിന്് ഇത് സഹായിക്കും