Oyo to add 1 Lakh rooms with an investment of $1.2 Bn

ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം സ്റ്റാര്‍ട്ടപ്പായ Oyo. ഗ്ലോബല്‍ എക്‌സ്പാന്‍ഷനായി 1.2 ബില്യന്‍ ഡോളര്‍ ഇന്‍വെസ്റ്റ് ചെയ്യാനാണ് oyo യുടെ പദ്ധതി. 3 വര്‍ഷത്തിനുള്ളില്‍ 1,00,000 റൂമുകള്‍ കൂടി ബ്രാന്‍ഡിന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കും. യുകെ, ഇന്‍ഡോനേഷ്യ, യുഎഇ തുടങ്ങിയ മാര്‍ക്കറ്റുകളില്‍ 200 മുതല്‍ 300 മില്യന്‍ ഡോളര്‍ വരെ നിക്ഷേപിക്കും.

അടുത്തിടെയാണ് യുഎഇയിലും യുകെയിലും OYO പ്രവര്‍ത്തനം തുടങ്ങിയത്. 2020 ഓടെ യുഎഇയില്‍ 150 ഹോട്ടലുകളിലായി 12,000 ത്തോളം സ്‌റ്റേ ഫെസിലിറ്റിയാണ് Oyo ലക്ഷ്യമിടുന്നത്. നിലവില്‍ 1000 ത്തിലധികം മുറികള്‍ ദുബായ് ഉള്‍പ്പെടെയുളളിടങ്ങളില്‍ Oyo നെറ്റ് വര്‍ക്കിലുണ്ട്.

സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുള്ള ബജറ്റ് ഹോസ്പിറ്റാലിറ്റി ശൃംഖലയാണ് OYO. വിവിധയിടങ്ങളിലായി മൂന്നു ലക്ഷം മുറികളാണ് OYO ശൃംഖലയിലുളളത്. ഇന്ത്യയില്‍ 1,33,000 മുറികളും ചൈനയില്‍ 1,29,000 റൂമുകളും ഉണ്ട്. ചൈനീസ് മാര്‍ക്കറ്റിലും വലിയ നിക്ഷേപത്തിനും എക്‌സ്പാന്‍ഷനുമാണ് Oyo തയ്യാറെടുക്കുന്നത്. 600 മില്യന്‍ ഡോളറാണ് ചൈനയില്‍ നിക്ഷേപിക്കുക. ഹോം മാര്‍ക്കറ്റായ ഇന്ത്യയില്‍ 300 മുതല്‍ 400 മില്യന്‍ ഡോളര്‍ വരെ മുതല്‍മുടക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version