വീട്ടിലോ വീടിനോട് ചേര്‍ന്നോ 5 ലക്ഷം രൂപയില്‍ താഴെ സ്ഥിരനിക്ഷേപം നടത്തി സംരംഭം തുടങ്ങിയ വര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാകും. ബാങ്കില്‍ നിന്നും ലഘുസംരംഭത്തിനായി ലോണ്‍ എടുത്ത് പലിശ അടക്കുന്നവര്‍ക്ക്, അതിന്റെ നിശ്ചിത ശതമാനം തിരിച്ചു നല്‍കുന്നതാണ് നാനോ സംരംഭം സഹായ പദ്ധതി.വൈറ്റ്, ഗ്രീന്‍ കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ക്ക് Interest സബ്സിഡി ലഭിക്കും.

2016 നവംബറിനും ശേഷം വായ്പയെടുത്തവര്‍ക്കാണ് ഈ സ്‌കീമിന്റെ പ്രയോജനമെത്തുന്നത്.നിലവില്‍ ഈ സംരംഭം തുടരുന്നവരും കൃത്യമായി ഒരു വര്‍ഷം അടവ് പൂര്‍ത്തിയാക്കിയവര്‍ക്കും ആനുകൂല്യം ലഭ്യമാകും.ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് അടച്ച വാര്‍ഷിക പലിശയുടെ 6 ശതമാനവും SC-ST കാറ്റഗറിയില്‍പ്പെട്ടവര്‍ക്കും, വനിതകള്‍ക്കും, 45 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാര്‍ക്കും 8 ശതമാനവും തുക തിരികെ കിട്ടും. മറ്റു സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിക്കാതെ വായ്പ എടുത്ത് സമാന ബിസിനസ് നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍, SNG ഗ്രൂപ്പുകള്‍, വീട്ടമ്മാര്‍ എന്നിവര്‍ക്കും നാനോ വ്യവസായ ആനുകൂല്യം കിട്ടും.

ഇതിനായി ഒരു വര്‍ഷമായി ബാങ്കിലെ തിരിച്ചടവിന്റെ രശീത് ഒരു നിശ്ചിത ഫോമില്‍ വാങ്ങി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ്, ബ്ലോക്ക്-മുന്‍സിപ്പാലിറ്റി-കോര്‍പ്പറേഷനുകളിലും, ഇന്‍ഡസ്ട്രിയല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസറുടെ കയ്യിലോ നാനോ വ്യവസായ സബ്‌സിഡിയുടെ അപേക്ഷ ലഭിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version