Cooperative സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. യുവസംരംഭകരെ ലക്ഷ്യമിട്ട് 100 കോടി രൂപയുടെ ക്രെഡിറ്റ് സ്‌കീം കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ് ലോഞ്ച് ചെയ്തു. 3 കോടി രൂപ വരെ ചെലവ് വരുന്ന ഇന്നവേറ്റീവ് പ്രൊജക്ടുകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതാണ് Yuva Sahakar-Cooperative Enterprise Support and Innovation Scheme.
കോഓപ്പറേറ്റീവ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് ലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷമായ പോസിറ്റീവ് നെറ്റ്‌വര്‍ത്തുളള കോഓപ്പറേറ്റീവ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം. 5 വര്‍ഷത്തേക്കാണ് വായ്പ, രണ്ട് വര്‍ഷത്തേക്ക് മൊറട്ടോറിയം ഉണ്ട്. പലിശ നിരക്കിലും കുറവ് വരും.
നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് (NCDC) സ്‌കീം നടപ്പിലാക്കുക. NCDC യുടെ Cooperative Start-up and Innovation ഫണ്ടുമായും പദ്ധതി കണക്ട് ചെയ്തിട്ടുണ്ട്.