Cooperative സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പാ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. യുവസംരംഭകരെ ലക്ഷ്യമിട്ട് 100 കോടി രൂപയുടെ ക്രെഡിറ്റ് സ്‌കീം കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ് ലോഞ്ച് ചെയ്തു. 3 കോടി രൂപ വരെ ചെലവ് വരുന്ന ഇന്നവേറ്റീവ് പ്രൊജക്ടുകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതാണ് Yuva Sahakar-Cooperative Enterprise Support and Innovation Scheme.

കോഓപ്പറേറ്റീവ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് ലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷമായ പോസിറ്റീവ് നെറ്റ്‌വര്‍ത്തുളള കോഓപ്പറേറ്റീവ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം. 5 വര്‍ഷത്തേക്കാണ് വായ്പ, രണ്ട് വര്‍ഷത്തേക്ക് മൊറട്ടോറിയം ഉണ്ട്. പലിശ നിരക്കിലും കുറവ് വരും.

നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് (NCDC) സ്‌കീം നടപ്പിലാക്കുക. NCDC യുടെ Cooperative Start-up and Innovation ഫണ്ടുമായും പദ്ധതി കണക്ട് ചെയ്തിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version