സുന്ദര്‍ പിച്ചൈയ്ക്ക് പിന്നാലെ ഗൂഗിളിന്റെ ലീഡര്‍ഷിപ്പിലെത്തുന്ന ഇന്ത്യന്‍ വംശജന്‍. ഗൂഗിള്‍ ക്ലൗഡ് ബിസിനസ് ഇനി മലയാളിയായ തോമസ് കുര്യന്‍ നയിക്കും. ക്ലൗഡ് ബിസിനസിന് ഏറ്റവും വലിയ സാധ്യത കല്‍പിക്കപ്പെടുന്ന ടൈമിലാണ് Google പോലൊരു ഗ്ലോബല്‍ ടെക്‌നോളജി കമ്പനിയുടെ ക്ലൗഡ് ബിസിനസ് നയിക്കാന്‍ കോട്ടയം പാമ്പാടി സ്വദേശിയായ തോമസ് കുര്യന്‍ നിയോഗിക്കപ്പെടുന്നത്.
ബംഗലൂരുവില്‍ ജോലി ചെയ്യുകയായിരുന്ന അച്ഛനൊപ്പം തോമസ് കുര്യനും ഇരട്ട സഹോദരന്‍ ജോര്‍ജ് കുര്യനും ചെറുപ്പത്തില്‍ തന്നെ ബംഗലൂരുവിലെത്തി. പിന്നീട് പഠിച്ചതും വളര്‍ന്നതുമെല്ലാം ഇവിടെയാണ്. IIT യില്‍ പ്രവേശനം ലഭിച്ചുവെങ്കിലും ആറ് മാസങ്ങള്‍ക്കുളളില്‍ Princeton യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ചു. അങ്ങനെ 1986 ല്‍ ഹയര്‍ സ്റ്റഡീസിനായി അമേരിക്കയിലേക്ക്. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സിലായിരുന്നു ബിരുദം. തുടര്‍ന്ന്, Stanford University Graduate School of Business ല്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദവും നേടി.
McKinsey യില്‍ ബിസിനസ് അനലിസ്റ്റായും എന്‍ഗേജ്‌മെന്റ് മാനേജരായും പ്രവര്‍ത്തിച്ചാണ് തോമസ് കുര്യന്‍ കരിയര്‍ ആരംഭിക്കുന്നത്. 1996 ല്‍ Oracle ല്‍ ജോയിന്‍ ചെയ്ത അദ്ദേഹത്തിന്റെ ചുമതല പ്രൊഡക്ട് മാനേജ്മന്റും ഡെവലപ്മെന്റുമായിരുന്നു. 2014-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുയര്‍ന്ന അദ്ദേഹം, 60 ഓളം സോഫ്‌റ്റ്വെയര്‍ അക്യുസിഷനുകള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഇതില്‍ 56 എണ്ണവും ഒറാക്കിള്‍ ബോര്‍ഡിന്റെ പ്രവചനങ്ങളെ അപ്രസക്തമാക്കുന്നതായിരുന്നു.
Oracle മേധാവി ലാറി എല്ലിസണുമായി ക്ലൗഡ് ബിസിനസുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 22 വര്‍ഷങ്ങളുടെ സേവനത്തിനു ശേഷം 2018 സെപ്റ്റംബറിലാണ് രാജി വയ്ക്കുന്നത്. ക്ലൗഡില്‍ ഇന്നവേറ്റീവ് പ്രൊഡക്ട് ഡെവലപ്‌മെന്റിനാണ് തോമസ് കുര്യനിലൂടെ Google ഒരുങ്ങുന്നത് . ആമസോണിന്റെയും മൈക്രോസോഫ്റ്റിന്റെയും വെല്ലുവിളികള്‍ അതിജീവിക്കുകയാണ് തോമസ് കുര്യന്റെ പ്രധാന ചലഞ്ച് . നവംബര്‍ 26 ന് ജോയിന്‍ ചെയ്യുന്ന തോമസ് കുര്യന്‍ 2019 ജനുവരിയോടെ സിഇഒ ആയി ചുമതലയേല്‍ക്കും. നിലവിലെ സിഇഒ ഡയാന ഗ്രീന്‍, Google ന്റെ പേരന്റ് കമ്പനിയായ ആല്‍ഫബെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ തുടരും.