സ്പെയ്സ് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി രാജ്യത്തെ തന്നെ ഏറ്റവും വലിയ കുതിപ്പിന് കേരളം തയ്യാറെടുക്കുകയാണ്. സ്പേസ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട ടെസ്റ്റിംഗ് ഫെസിലിറ്റിക്കായി ISRO യുമായി ചേര്‍ന്ന് അത്യാധുനിക സൗകര്യങ്ങളാണ് വരാന്‍ പോകുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് വ്യക്തമാക്കി. ISRO യുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന നാനോ സ്പേസ് പാര്ക്കിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ചുക്കാന്‍ പിടിക്കുന്നത്. സ്പേസ് ടെക്നോളജിയില്‍ കേരളത്തിന്റെ സ്ട്രോങ് ടാലന്റ് പൂള് ഉപയോഗിക്കാനാകും വിധം വിവിധ പദ്ധതികള്‍ സ്പേസ് പാര്‍ക്കില്‍ ഒരുക്കും.
സ്പേസ് പാര്‍ക്കിനോടനുബന്ധിച്ചുള്ള ആക്സിലറേറ്ററും ഇന്നവേഷന്‍ സെന്ററും സ്ഥാപിക്കാന്‍ എയ്റോനോട്ടിക് ഡിഫന്‍സ് ആന്‍ഡ് സ്പെയ്സ് കമ്പനിയായ എയര്‍ബസ് ബിസ് ലാബുമായി കേരള സ്റ്റാര്‍ട്ടപ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് ധാരണാപത്രം ഒപ്പുവെച്ചു. നാനോ സ്പെയ്സ് പാര്‍ക്കിലൂടെ വിദേശരാജ്യങ്ങള്‍ക്ക് വേണ്ടിയും ഐസ്ഐര്‍ഒ യ്ക്ക് വേണ്ടിയുമുള്ള സാറ്റലൈറ്റുകളും, ലോഞ്ചിംഗ് വെഹിക്കിളുകളും നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ സജ്ജമാക്കുകയാണ് കേരളം.
നിലവില്‍ ഐഐടി മദ്രാസില്‍ ഇന്‍കുബേറ്റ് ചെയ്ത സാറ്റലൈറ്റ് ലോഞ്ചറുകള്‍ നിര്‍മ്മിക്കുന്ന AgniKul എന്ന കമ്പനി ഉള്‍പ്പെടെ തിരുവനന്തപുരത്ത് ഓപ്പറേറ്റ് ചെയ്യും. എയര്‍ബസ് ആക്സിലറേഷന് പ്രോഗ്രാമിൽ സെലക്ട് ചെയ്യപ്പെട്ട കമ്പനിയാണ് അഗ്നികുള്‍. സ്പെയ്സ് ഇന്‍ഡസ്ട്രിയുടെ വലിയ മാര്‍ക്കറില്‍ കേരളത്തിന്റെ ഷെയര്‍ അടയാളപ്പെടുത്തുന്നതായിരിക്കും നാനോ സ്പെയ്സ് പാര്‍ക്ക്.
വിദേശ സ്പേസ് ആക്സിലറേറ്റുകളുമായി സഹകരിച്ച് നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ എയ്റോ പ്രൊജക്റ്റുകള്‍ വര്‍ക്ക് ചെയ്യുന്ന കാലം വിദൂരമല്ലാതാകുമ്പോള് അതിന് ചുക്കാന്‍ പിടിക്കുന്ന കേരള സ്റ്റാര്‍ട്ടപ് മിഷന് സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റത്തെ അസാധാരണമായ തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് .