ഇന്ത്യയില്‍ പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ക്ക് കര്‍ശന നിബന്ധനകളുമായി ഫെയ്‌സ്ബുക്ക്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യാതിരിക്കാനാണ് നടപടിയെന്ന് കമ്പനി. പരസ്യം ചെയ്യുന്നവര്‍ ഐഡന്റിറ്റിയും ലൊക്കേഷനും മുന്‍കൂട്ടി വ്യക്തമാക്കണം, ഇത് അപ്രൂവ് ചെയ്താല്‍ മാത്രമാണ് പരസ്യം അനുവദിക്കുക.
പരസ്യം നല്‍കുന്നവരെക്കുറിച്ചുളള വിവരങ്ങള്‍ ഡിസ്‌ക്ലെയ്മറിലൂടെ ഡിസ്‌പ്ലേ ചെയ്യും.
എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാവുന്ന ഓണ്‍ലൈന്‍ സേര്‍ച്ചബിള്‍ ആഡ് ലൈബ്രറിയും ഏര്‍പ്പെടുത്തും.