ചെന്നൈയിലെത്തുന്നവര്‍ അണ്ണാദുരെ എന്ന ചെറുപ്പക്കാരന്റെ ഓട്ടോയില്‍ കയറിയാല്‍ ആദ്യമൊന്ന് അമ്പരക്കും. സഞ്ചാരികള്‍ക്കായി ന്യൂസ് പേപ്പറും ടിവിയും മുതല്‍ വൈഫൈയും ലാപ്ടോപ്പും സൈ്വപ്പിങ് മെഷീനും അലക്സയും വരെ ഒരു ഓട്ടോയില്‍ സജ്ജീകരിച്ചിരിക്കുന്നു. എന്റര്‍ടെയ്ന്‍മെന്റിനായി PUBG അടക്കമുളള ഗെയിമുകളും സിനിമയും മലയാളം ഉള്‍പ്പെടെയുളള ഭാഷകളിലെ പാട്ടുകളും. ഐടി പ്രഫഷണലുകള്‍ തിങ്ങി നിറഞ്ഞ ചെന്നൈ ഓള്‍ഡ് മഹാബലിപുരം റോഡില്‍ സര്‍വ്വീസ് നടത്തുന്ന അണ്ണാദുരെയുടെ ഓട്ടോയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. സ്വന്തം തൊഴില്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാനും കസ്റ്റമറെ സാറ്റിസ്ഫൈ ചെയ്യാനും അണ്ണാദുരെ നടത്തുന്ന ഈ ശ്രമങ്ങള്‍ ഇന്ന് കോര്‍പ്പറേറ്റ് ലോകത്തും ചര്‍ച്ചയാണ്. മോട്ടിവേഷണല്‍ സ്പീക്കറായി പല സ്ഥാപനങ്ങളിലും സഞ്ചരിച്ചുകഴിഞ്ഞു ഹൈസ്കൂള്‍ ഡ്രോപ്പൗട്ടായ അണ്ണാദുരെ.
കോര്‍പ്പറേറ്റ് സര്‍ക്കിളില്‍ കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനെയും, കസ്റ്റമര്‍ ഫീഡ്ബാക്കിനെയും കുറിച്ച് സംസാരിക്കുകയും തന്റെ ഓട്ടോയില്‍ കയറുന്ന ഓരോ യാത്രക്കാരന്റേയും സംതൃപ്തി ശ്രദ്ധാപൂര്‍വ്വം പരിപാലിക്കുകും ചെയ്യുന്ന ജി. അണ്ണാദുരെ, വലിയ കമ്പനികള്‍ക്കുള്ള ഫ്യൂച്ചര്‍ പ്ലാനിംഗും എക്സ്പാന്ഷന് സ്ട്രാറ്റജിയും തന്റെ ഓട്ടോ ജീവിതത്തിലും ഇംപ്ലിമെന്റു ചെയ്യുകയാണ്. കുടുംബക്കാരെല്ലാം ഓട്ടോക്കാരാണ്. ഇഷ്ടപ്പെട്ട ജോലി കിട്ടാത്തതുകൊണ്ട് കിട്ടിയ ജോലി തെരഞ്ഞെടുക്കുകയായിരുന്നു താനെന്ന് അണ്ണാദുരെ പറയും. പക്ഷെ അവിടെയും നിരാശനാകാതെ അതിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു ഈ ചെറുപ്പക്കാരന്.
ഫെയ്സ്ബുക്കില്‍ 10,000 ല്‍ അധികം ഫോളോവേഴ്സ്, വോഡഫോണ്‍, ഹ്യുണ്ടായി എന്നിവ ഉള്‍പ്പെടെ കോര്‍പ്പറേറ്റുകള്‍ക്കായി അമ്പതിലധികം മോട്ടിവേഷണല്‍ സ്പീച്ചുകള്‍ അണ്ണാദുരെ നടത്തിക്കഴിഞ്ഞു. ഇതില്‍ രണ്ടെണ്ണം ടെഡ് ടോക്കും. സ്പീക്കറെന്ന നിലയില്‍ ബംഗലൂരു, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, ഗുഡ്ഗാവ് എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ചുകഴിഞ്ഞു അണ്ണാദുരെ.
ചെന്നെയിലെ പതിനായിരക്കണക്കിന് ഓട്ടോക്കാര്‍ക്കിടയില്‍ അണ്ണാദുരെ എന്ന ഓട്ടോഡ്രൈവര്‍ ബിസിനസ് ലീഡേഴ്സിനെ വരെ വിസ്മയിപ്പിക്കുന്നത് തന്റെ ആറ്റിറ്റിയൂഡ് കൊണ്ടാണ്. ചെന്നെയിലെ ഏറ്റവും ലൗവബിളായ ഓട്ടോക്കാരന് എന്ന വിശേഷണമാണ് അണ്ണാദുരെക്ക് ഇന്ന്.
എന്തിനാണ് ഈ സൗകര്യങ്ങളൊക്കെ ഏര്‍പ്പെടുത്തിയതെന്ന് ചോദിച്ചാല്‍ കസ്റ്റമേഴ്സാണ് എല്ലാമെന്ന ഒറ്റ മറുപടിയാണ് അണ്ണാദുരൈയ്ക്ക് നല്‍കാനുളളത്. സേഫ്റ്റിയും റെസ്പെക്ടുമാണ് ഒരു ഓട്ടോയിലെത്തുന്ന കസ്റ്റമേഴ്സ് സാധാരണ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അവരുടെ കൂടുതല്‍ ആവശ്യങ്ങള്‍ മനസിലാക്കി ക്രമേണ ഓട്ടോയ്ക്കുളളില്‍ സജ്ജീകരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും വരെ അണ്ണാദുരെയുടെ ഓട്ടോയ്ക്ക് ബുക്കിങ് വരും. നല്ല കസ്റ്റമര്‍ സര്‍വ്വീസ് നല്കിയാല് എല്ലാം പിറകേ വരുമെന്ന വാക്കുകളാണ് അണ്ണാദുരെ പങ്കുവെയ്ക്കുന്നത്. വൈകാതെ ഓട്ടോയില്‍ എസിയും സ്നാക്സും ഉള്‍പ്പെടെ ഏര്‍പ്പെടുത്താനുളള തയ്യാറെടുപ്പിലാണ് അണ്ണാദുരെ.
This is Annadurai, the amazing auto guy, whose auto rides have been talked and discussed all over the world and described as perfectly awesome. Chennai’s most loved and in demand auto driver Annadurai. It isn’t just Anna’s auto that sets him apart but what he symbolizes through the services he offers.Newspaper, magazines, Tablet, iPhone, Alexa, Swiping machine, TV, Wi-Fi and lot more- you can access while taking ride with him. Annadurai drives a ‘share auto’ that can carry five to six people on Old Mahabilpuram Road, where most of the IT companies are located. He counts his earnings on the basis of his customers’ satisfaction.