Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കോര്‍പ്പറേറ്റുകളെ അതിശയിപ്പിക്കുന്ന ഓട്ടോക്കാരന്‍ അണ്ണാദുരെ
Entrepreneur

കോര്‍പ്പറേറ്റുകളെ അതിശയിപ്പിക്കുന്ന ഓട്ടോക്കാരന്‍ അണ്ണാദുരെ

News DeskBy News Desk8 December 2018Updated:5 September 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചെന്നൈയിലെത്തുന്നവര്‍ അണ്ണാദുരെ എന്ന ചെറുപ്പക്കാരന്റെ ഓട്ടോയില്‍ കയറിയാല്‍ ആദ്യമൊന്ന് അമ്പരക്കും. സഞ്ചാരികള്‍ക്കായി ന്യൂസ് പേപ്പറും ടിവിയും മുതല്‍ വൈഫൈയും ലാപ്‌ടോപ്പും സൈ്വപ്പിങ് മെഷീനും അലക്‌സയും വരെ ഒരു ഓട്ടോയില്‍ സജ്ജീകരിച്ചിരിക്കുന്നു. എന്റര്‍ടെയ്ന്‍മെന്റിനായി PUBG അടക്കമുളള ഗെയിമുകളും സിനിമയും മലയാളം ഉള്‍പ്പെടെയുളള ഭാഷകളിലെ പാട്ടുകളും. ഐടി പ്രഫഷണലുകള്‍ തിങ്ങി നിറഞ്ഞ ചെന്നൈ ഓള്‍ഡ് മഹാബലിപുരം റോഡില്‍ സര്‍വ്വീസ് നടത്തുന്ന അണ്ണാദുരെയുടെ ഓട്ടോയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. സ്വന്തം തൊഴില്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാനും കസ്റ്റമറെ സാറ്റിസ്‌ഫൈ ചെയ്യാനും അണ്ണാദുരെ നടത്തുന്ന ഈ ശ്രമങ്ങള്‍ ഇന്ന് കോര്‍പ്പറേറ്റ് ലോകത്തും ചര്‍ച്ചയാണ്. മോട്ടിവേഷണല്‍ സ്പീക്കറായി പല സ്ഥാപനങ്ങളിലും സഞ്ചരിച്ചുകഴിഞ്ഞു ഹൈസ്‌കൂള്‍ ഡ്രോപ്പൗട്ടായ അണ്ണാദുരെ.

കോര്‍പ്പറേറ്റ് സര്‍ക്കിളില്‍ കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനെയും, കസ്റ്റമര്‍ ഫീഡ്ബാക്കിനെയും കുറിച്ച് സംസാരിക്കുകയും തന്റെ ഓട്ടോയില്‍ കയറുന്ന ഓരോ യാത്രക്കാരന്റേയും സംതൃപ്തി ശ്രദ്ധാപൂര്‍വ്വം പരിപാലിക്കുകും ചെയ്യുന്ന ജി. അണ്ണാദുരെ, വലിയ കമ്പനികള്‍ക്കുള്ള ഫ്യൂച്ചര്‍ പ്ലാനിംഗും എക്‌സ്പാന്‍ഷന്‍ സ്ട്രാറ്റജിയും തന്റെ ഓട്ടോ ജീവിതത്തിലും ഇംപ്ലിമെന്റു ചെയ്യുകയാണ്. കുടുംബക്കാരെല്ലാം ഓട്ടോക്കാരാണ്. ഇഷ്ടപ്പെട്ട ജോലി കിട്ടാത്തതുകൊണ്ട് കിട്ടിയ ജോലി തെരഞ്ഞെടുക്കുകയായിരുന്നു താനെന്ന് അണ്ണാദുരെ പറയും. പക്ഷെ അവിടെയും നിരാശനാകാതെ അതിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു ഈ ചെറുപ്പക്കാരന്‍.

ഫെയ്‌സ്ബുക്കില്‍ 10,000 ല്‍ അധികം ഫോളോവേഴ്‌സ്, വോഡഫോണ്‍, ഹ്യുണ്ടായി എന്നിവ ഉള്‍പ്പെടെ കോര്‍പ്പറേറ്റുകള്‍ക്കായി അമ്പതിലധികം മോട്ടിവേഷണല്‍ സ്പീച്ചുകള്‍ അണ്ണാദുരെ നടത്തിക്കഴിഞ്ഞു. ഇതില്‍ രണ്ടെണ്ണം ടെഡ് ടോക്കും. സ്പീക്കറെന്ന നിലയില്‍ ബംഗലൂരു, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, ഗുഡ്ഗാവ് എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ചുകഴിഞ്ഞു അണ്ണാദുരെ.
ചെന്നെയിലെ പതിനായിരക്കണക്കിന് ഓട്ടോക്കാര്‍ക്കിടയില്‍ അണ്ണാദുരെ എന്ന ഓട്ടോഡ്രൈവര്‍ ബിസിനസ് ലീഡേഴ്‌സിനെ വരെ വിസ്മയിപ്പിക്കുന്നത് തന്റെ ആറ്റിറ്റിയൂഡ് കൊണ്ടാണ്. ചെന്നെയിലെ ഏറ്റവും ലൗവബിളായ ഓട്ടോക്കാരന്‍ എന്ന വിശേഷണമാണ് അണ്ണാദുരെക്ക് ഇന്ന്.

എന്തിനാണ് ഈ സൗകര്യങ്ങളൊക്കെ ഏര്‍പ്പെടുത്തിയതെന്ന് ചോദിച്ചാല്‍ കസ്റ്റമേഴ്‌സാണ് എല്ലാമെന്ന ഒറ്റ മറുപടിയാണ് അണ്ണാദുരൈയ്ക്ക് നല്‍കാനുളളത്. സേഫ്റ്റിയും റെസ്‌പെക്ടുമാണ് ഒരു ഓട്ടോയിലെത്തുന്ന കസ്റ്റമേഴ്‌സ് സാധാരണ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അവരുടെ കൂടുതല്‍ ആവശ്യങ്ങള്‍ മനസിലാക്കി ക്രമേണ ഓട്ടോയ്ക്കുളളില്‍ സജ്ജീകരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും വരെ അണ്ണാദുരെയുടെ ഓട്ടോയ്ക്ക് ബുക്കിങ് വരും. നല്ല കസ്റ്റമര്‍ സര്‍വ്വീസ് നല്‍കിയാല്‍ എല്ലാം പിറകേ വരുമെന്ന വാക്കുകളാണ് അണ്ണാദുരെ പങ്കുവെയ്ക്കുന്നത്. വൈകാതെ ഓട്ടോയില്‍ എസിയും സ്‌നാക്‌സും ഉള്‍പ്പെടെ ഏര്‍പ്പെടുത്താനുളള തയ്യാറെടുപ്പിലാണ് അണ്ണാദുരെ.

This is Annadurai, the amazing auto guy, whose auto rides have been talked and discussed all over the world and described as perfectly awesome. Chennai’s most loved and in demand auto driver Annadurai. It isn’t just Anna’s auto that sets him apart but what he symbolizes through the services he offers.Newspaper, magazines, Tablet, iPhone, Alexa, Swiping machine, TV, Wi-Fi and lot more- you can access while taking ride with him. Annadurai drives a ‘share auto’ that can carry five to six people on Old Mahabilpuram Road, where most of the IT companies are located. He counts his earnings on the basis of his customers’ satisfaction.

amazing life Anna Durai Auto Auto Annadurai Auto Driver auto fare auto ride Chennai free WiFi G Annadurai India inspirational life magazines Mahabalipuram newspapers passion popular auto driver profession PUBG Tamilnadu auto technology travel travelers
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil