Google ന്റെ സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ കൊമേഴ്സ്യല്‍ സര്‍വ്വീസ് തുടങ്ങി. യുഎസിലെ അരിസോണയില്‍ 160 കിലോമീര്‍ ദൂരത്താണ് സര്‍വ്വീസ്. കാര്‍ ഡെവലപ്പ് ചെയ്ത Waymo യുടെ മേല്‍നോട്ടത്തിലാണ് WaymoOne എന്ന പേരില്‍ കൊമേഴ്സ്യല്‍ ഓപ്പറേഷന് ആരംഭിച്ചത്. App ഡൗണ്‍ലോഡ് ചെയ്ത് സര്‍വ്വീസ് ബുക്ക് ചെയ്യാം, സമയവും ദൂരവും കണക്കാക്കിയാണ് നിരക്ക്. നേരത്തെ ബുക്ക് ചെയ്തിരുന്ന ഏര്‍ളി റൈഡേഴ്സിന് മാത്രമാണ് തുടക്കത്തില്‍ റൈഡ് ലഭിക്കുക
2016 മുതല്‍ Waymo പരീക്ഷണ ഓട്ടം നടത്തുന്ന Phoenix suburbs, Chandler, Tempe, Mesa, Gilbert തുടങ്ങിയ നഗരങ്ങളിലാണ് സര്‍വ്വീസ് നടത്തുന്നത്. പിക്കപ്പ് ലൊക്കേഷന്‍ നല്കിയാല് വാഹനമെത്തും, ഡെസ്റ്റിനേഷന്‍ നല്കി റൈഡ് റിക്വസ്റ്റ് നല്കിയാല് ഓടിത്തുടങ്ങും. Google പേരന്റ് കമ്പനിയായ Alphabet ആണ് Waymo യില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. പബ്ലിക് റോഡില്‍ 10 മില്യന്‍ മൈലുകളിലധികം പരീക്ഷണം നടത്തിയ ശേഷമാണ് Waymo കൊമേഴ്സ്യല്‍ ഓപ്പറേഷന് നിരത്തിലിറങ്ങിയത്.
Live റൈഡര്‍ സപ്പോര്‍ട്ട് ഏജന്റ് ഉള്‍പ്പെടെ സുരക്ഷയ്ക്കായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയത്. App ലും വാഹനത്തിലും ഏത് സമയവും സപ്പോര്‍ട്ട് ഏജന്റുമായി കണക്ട് ചെയ്യാന്‍ സൗകര്യമുണ്ടാകും. നിലവില്‍ പരിശീലനം ലഭിച്ച ഡ്രൈവര്‍മാരും വാഹനത്തിലുണ്ട്. നല്ല അനുഭവമെന്നാണ് യാത്ര ചെയ്തവര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ പൂര്‍ണതോതില്‍ സര്‍വ്വീസ് വ്യാപിപ്പിക്കാന്‍ ഇനിയും സമയമെടുക്കും.