Where is my Train app is now officially on Google’s acquired startups list

ഒറ്റ ആപ്പ് കൊണ്ട് ഗൂഗിളിന്റെ പര്‍ച്ചെയ്‌സിങ് ടാര്‍ഗറ്റിലെത്തിയ സ്റ്റാര്‍ട്ടപ്പ്. ബംഗലൂരുവിലെ Sigmoid Labs, Google ന്റെ ഭാഗമായത് Where is my train എന്ന പോപ്പുലര്‍ ആപ്പിലൂടെയാണ്. ഇന്റര്‍നെറ്റിന്റെയോ ജിപിഎസിന്റെയോ സപ്പോര്‍ട്ടില്ലാതെ ഓഫ്‌ലൈന്‍ മോഡിലും പ്രയോജനപ്പെടുത്താമെന്നതാണ് Where is my train എന്ന ആന്‍ഡ്രോയ്ഡ് ആപ്പിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. യുഎസ് ടെക്‌നോളജി കമ്പനിയായ TiVo Corporation ലെ മുന്‍ എക്‌സിക്യൂട്ടീവുകളുടെ ഗ്രൂപ്പാണ് Sigmoid Labs നും where is my train app നും പിന്നില്‍.

2016 ലാണ് Where is my train App ഡെവലപ്പ് ചെയ്തത്. ഓഫ്‌ലൈന്‍ മോഡിലൂടെ ഇന്ത്യയിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിങ്ങിനെ റെവല്യൂഷനൈസ് ചെയ്യാനുളള ശ്രമമായിരുന്നു ഇത്. കോംപെറ്റീറ്റേഴ്‌സില്‍ നിന്ന് പോലും പ്രോഡക്ടിനെ വേറിട്ട് നിര്‍ത്താന്‍ ഇതിലൂടെ കഴിഞ്ഞു. ഇന്റര്‍നെറ്റിനും ജിപിഎസിനും പകരം സെല്‍ ടവറുകളിലൂടെ വര്‍ക്കൗട്ടാകുന്ന രീതിയാണ് പരീക്ഷിച്ചത്. സെല്‍ ടവര്‍ ഉപയോഗിച്ചു ട്രെയിനുകളുടെ ലൈവ് ലൊക്കേഷന്‍ അറിയാനും സംവിധാനമൊരുക്കി. 12,000 ത്തിലധികം ട്രെയിന്‍ ഷെഡ്യൂളുകളും റൂട്ട് ഇന്‍ഫര്‍മേഷനുകളും ഓഫ്‌ലൈനിലെത്തിച്ചാണ് അുു യാഥാര്‍ത്ഥ്യമാക്കിയത് .

ഓഫ്‌ലൈനില്‍ വര്‍ക്ക് ചെയ്യുന്നതിനാല്‍ യാത്രയില്‍ ബാറ്ററി ഡ്രെയ്‌നേജ് പ്രശ്‌നമാകില്ലെന്നതായിരുന്നു ഏറ്റവും വലിയ അഡ്വാന്റേജ്. ഇറങ്ങേണ്ട സ്റ്റേഷന്‍ സെറ്റ് ചെയ്യാവുന്ന വേക്കപ്പ് അലാറം ഉള്‍പ്പെടെയുളള ഫീച്ചറുകള്‍ പിന്നീട് ഏര്‍പ്പെടുത്തി. ചുരുങ്ങിയ സമയത്തില്‍ 1.4 മില്യന്‍ ഡൗണ്‍ലോഡ്‌സ് ആണ് ഉണ്ടായത്. ആന്‍ഡ്രോയ്ഡില്‍ ഉയര്‍ന്ന റേറ്റിങ് App എന്ന നേട്ടവും ഇത് സ്വന്തമാക്കി.

മലയാളം ഉള്‍പ്പെടെ എട്ട് ഭാഷകളില്‍ Where is my train ആപ്പ് ലഭ്യമാണ്. ട്രെയിന്‍ ഷെഡ്യൂളും ടിക്കറ്റ് ഫെയറും കോച്ച് പൊസിഷനും പിഎന്‍ആര്‍ സ്റ്റാറ്റസും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഇന്ന് Where is my train app ലുണ്ട്. ഫുള്‍ ഓഫ്‌ലൈന്‍ എന്നത് ഇവരുടെ ടീമില്‍ ചലഞ്ചിംഗ് ടാസ്‌ക് ആയിരുന്നു. ആ ചലഞ്ച് വിജയിച്ചതോടെയാണ് Google ന്റെ കണ്ണിലേക്ക് Sigmoid Labs എത്തിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version