കേരള സ്റ്റാര്‍ട്ടപ് മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ് പ്രോഗ്രാമുകള്‍ കേരളത്തിലെ യംഗ് എന്റര്‍പ്രൈസിംഗ് മെന്റാലിറ്റി സാക്ഷ്യപ്പെടുത്തുന്നതാണ്. പ്രോമിസിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്റ്റാര്‍ട്ടപ് ഇന്ത്യയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും നടത്തിയ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ കേരള യാത്രയില്‍ തെരഞ്ഞെടുക്കപ്പെട്ട ഐഡിയകള്‍, സംസ്ഥാനം പ്രോഗ്രസീവായി മാറുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ് ഓഫ് ചെയ്ത യാത്ര 27 ദിവസം കേരളത്തിലെ 14 ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി. സ്റ്റാര്‍ട്ടപ്പ് വാന്‍ കേരളത്തിലെ വിവിധ കോളേജുകളില്‍ സഞ്ചരിച്ച് തെരഞ്ഞെടുത്ത ഐഡികളാണ് തിരുവനന്തപുരം പാര്‍ക്ക് സെന്ററില്‍ നടന്ന ഗ്രാന്റ് ഫിനാലെയില്‍ അണിനിരന്നത്.
ക്യാമ്പസുകളില്‍ നടത്തിയ 8 ബൂട്ട് ക്യാമ്പുകളിലൂടെയും ഐഡിയ പിച്ചിംഗിലൂടെയും കണ്ടെത്തിയ 80 ഐഡിയകളാണ് ഫൈനല്‍ പിച്ചിംഗിന് എത്തിയത്. ഫിനാലെയില്‍, സോഷ്യല്‍, സസ്റ്റെയിനബിലിറ്റി, ടെക്നോളജി, വുമണ്എന്ട്രപ്രണര് എന്നീ 4 സെക്ടറുകളിലായി മൂന്ന് വിജയികളെ വീതം തെരഞ്ഞെടുത്തു.
ബൂട്ട് ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എട്ട് പേരെ ഹീറോ ഓഫ് ദി ബൂട്ട് ക്യാമ്പായും തെരഞ്ഞെടുത്തു. മൊത്തം പത്തര ലക്ഷം വരുന്ന ക്യാഷ് പ്രൈസുകളാണ് വിജയികള്‍ക്ക് നല്‍കിയത്.കൂടാതെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും നാഷനല്‍ ഏജന്‍സികളും നല്കുന്ന ഇന്‍കുബേഷന്‍ ഫെസിലിറ്റിയും ടീമുകള്‍ക്ക് ലഭിക്കും.
More Stories