വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ക്യാമ്പസുകളിലെ ഫുഡ് മാര്‍ക്കറ്റ് പിടിച്ചടക്കാന്‍ ഒരുങ്ങുകയാണ് Swiggy. ഇതിനായി LAUNCHPAD പദ്ധതിക്ക് Swiggy തുടക്കമിട്ടു. താല്പര്യമുളള വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് ക്യാമ്പസുകളിലെ ഫുഡ് ബിസിനസ് മാനേജ് ചെയ്യുന്ന രീതിയാണ് ലോഞ്ച് പാഡിലൂടെ പരീക്ഷിക്കുക. ഓരോ ക്യാമ്പസിലും മാനേജ്മെന്റ് വൈദഗ്ധ്യമുളള വിദ്യാര്‍ത്ഥിയെ ക്യാമ്പസ് സിഇഒ ആയി നിയമിക്കും. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ബിസിനസ് മാനേജ്മെന്റില്‍ പ്രാക്ടിക്കല്‍ എക്സ്പീരിയന്സിന് കൂടി വഴിയൊരുക്കുന്നതാണ് Swiggy യുടെ പദ്ധതി. സംരംഭക താല്പര്യമുളള വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ കൂടി ലക്ഷ്യമിടുന്നതാണ് പദ്ധതി
Birla Institute of Technology and Science, Lovely Professional University, Chitkara University തുടങ്ങിയ ക്യാമ്പസുകളില്‍ പൈലറ്റ് പ്രൊജക്ടുകള്‍ വിജയം കണ്ടതോടെയാണ് പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ Swiggy തീരുമാനമെടുത്തത്. ജനുവരി മുതല്‍ രാജ്യത്തെ 400 ക്യാമ്പസുകളില്‍ LAUNCHPAD നടപ്പാക്കാനാണ് ശ്രമം. കോഴ്സിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് Swiggy ക്യാമ്പസ് നെറ്റ്വര്‍ക്കിന്റെ ഭാഗമാകാം. ക്യാമ്പസില്‍ Swiggy ഓര്‍ഡറുകളും ഡെലിവറിയും ഉള്‍പ്പെടെ മാനേജ് ചെയ്യണം. ക്യാമ്പസിനകത്തെ Swiggy ക്യാന്റീനില്‍ നിന്നും സമീപപ്രദേശങ്ങളിലെ റെസ്റ്റോറന്റുകളില്‍ നിന്നുമാണ് ഡെലിവറി നടത്തുക.
വിദ്യാര്‍ത്ഥികള്‍ക്ക് Swiggy ബിസിനസ് ലീഡേഴ്സിന്റെ മെന്ററിങ്ങും മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് കമ്പനിയില്‍ ഇന്റേണ്‍ഷിപ്പ് സാധ്യതയും Swiggy മുന്നോട്ടുവെയ്ക്കുന്നുണ്ട്. ക്യാമ്പസ് ഓപ്പറേഷന്‍സിനായി Faasos, Chai Point തുടങ്ങിയ ബ്രാന്‍ഡുകളുമായും Swiggy സഹകരിക്കും. ക്യാഷ്ലെസ് ട്രാന്സാക്ഷന് ഉറപ്പുവരുത്താന്‍ PhonePe, Google Pay പ്ലാറ്റ്ഫോമുകളുമായും ധാരണയായിക്കഴിഞ്ഞു.
ഓപ്പറേഷണല്‍ കോസ്റ്റിലെ കുറവും പൊട്ടന്‍ഷ്യല്‍ കസ്റ്റമേഴ്സിനെ എളുപ്പം കണ്ടെത്താമെന്നതും Swiggy ക്ക് ഗുണമാകും.