Woman Engine

ഒരു ‘നിര്‍മല’മായ സംരംഭം, സെന്റ് തെരേസാസ് വിദ്യാര്‍ത്ഥിനികളുടെയും

സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പിന് കൃത്യമായ മാതൃകയൊരുക്കുകയാണ് എറണാകുളം സെന്റ് തെരേസാസിലെ വിദ്യാര്‍ത്ഥിനികള്‍. കോളജിലെ IEDC സെല്ലിന്റെയും ഇന്‍കുബേഷന്‍ സെന്ററിന്റെയും നോഡല്‍ ഓഫീസറും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. നിര്‍മ്മല പത്മനാഭന്‍ റിസര്‍ച്ചിന്റെ ഭാഗമായി അവതരിപ്പിച്ച ബയോ ഡീഗ്രേഡബിള്‍ പ്രൊഡക്ടുകളുടെ ആശയം ഇന്ന് Society of Teresians for environment Protection (STEP) എന്ന ചാരിറ്റി ഓര്‍ഗനൈസേഷന്റെ ബാനറില്‍ സംരംഭകത്വത്തിന്റെ പുതുവഴികള്‍ മുന്നോട്ടു വെയ്ക്കുന്നു.

ടീ ഷര്‍ട്ടുകളും ടെക്‌സ്റ്റൈല്‍ വേസ്റ്റുകളും ഉപയോഗിച്ച് നിര്‍മിക്കുന്ന ട്രെന്‍ഡി ബാഗുകളും ബോള്‍ ബാഗുകളും പെന്‍സില്‍ പൗച്ചുകളും ഉള്‍പ്പെടെയുളള പ്രൊഡക്ടുകളാണ് STEP പുറത്തിറക്കുന്നത്. യൂത്തിനെ ടാര്‍ഗറ്റ് ചെയ്ത് മികച്ച ഡിസൈനിലും രൂപകല്‍പനയിലുമാണ് പ്രൊഡക്ടുകള്‍. പര്‍ച്ചെയ്സിങ് ടീം മുതല്‍ മെറ്റീരിയല്‍ മിക്സിങ്ങിനും മാച്ചിങ്ങിനും ഡിസൈന്‍ ടീം, അക്കൗണ്ട്, സെയില്‍സ് ടീം തുടങ്ങി ഒരു സംരംഭത്തിന് വേണ്ട എല്ലാ കണ്ണികളും കോര്‍ത്തിണക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. തുടക്കത്തില്‍ എന്‍വയോണ്‍മെന്റ് ആങ്കിളില്‍ തുടങ്ങിയ പ്രൊജക്ടിന്് പിന്നീട് എന്‍ട്രപ്രണര്‍ഷിപ്പിന്റെ മാനം കൈവരുകയായിരുന്നു.

പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ആയിരുന്നു ആദ്യഘട്ടത്തിലെ ലക്ഷ്യം. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ഓള്‍ട്ടര്‍നേറ്റീവ് സൊല്യൂഷന്‍ തേടിയുളള അന്വേഷണമാണ് പുതിയ പ്രൊഡക്ടുകളിലേക്ക് നയിച്ചത്. അതാണ് ഇന്ന് സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പിന്റെ മോഡലായി മാറിയത്. കുടുംബശ്രീ വനിതകളെക്കൂടി പങ്കെടുപ്പിച്ച് ക്വാളിറ്റി ചെക്കിംഗ് ഉള്‍പ്പെടെ ഒരു മികച്ച പ്രൊഡക്ടിന് വേണ്ട ഗുണനിലവാരവും ഉറപ്പുവരുത്തുന്നു. കോളജിനുള്ളില്‍ തന്നെ പ്രൊഡക്ടുകള്‍ സെയില്‍ ചെയ്യുന്നതിനൊപ്പം മറ്റ് കോളജുകളിലെ ടെക് ഫെസ്റ്റുകളിലും ഇവര്‍ പങ്കെടുക്കും. ക്ലാസ് കഴിഞ്ഞുളള സമയമാണ് വിദ്യാര്‍ത്ഥിനികള്‍ ഇതിനായി സമയം കണ്ടെത്തുന്നത്.

ഗ്രീന്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ വലിയ സാധ്യതകളാണ് വിദ്യര്‍ത്ഥികള്‍ക്ക് മുന്‍പില്‍ ഡോ. നിര്‍മ്മല പത്മനാഭന്‍ തുറന്നിടുന്നത്. ഡെവലപ്പഡ് രാജ്യങ്ങളിലേതുപോലുളള കള്‍ച്ചര്‍ കൊണ്ടുവരാന്‍ വെമ്പല്‍ കൊളളുന്ന നമ്മള്‍ അവരുടെ സ്വഭാവം അഡോപ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് ഡോ. നിര്‍മല പത്മനാഭന്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രീന്‍ എന്‍ട്രപ്രണര്‍ഷിപ്പില്‍ കണ്‍സ്യൂമേഴ്സ് ഡിമാന്റിലാണ് നമ്മള്‍ ഫോക്കസ് ചെയ്യുന്നത്. പാക്കേജിങ് വേസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൂടുതല്‍ സൊല്യൂഷനുകള്‍ ഉണ്ടാകണം. പ്രൊഡക്ട് ഡിസൈനിലുള്‍പ്പെടെ ശ്രദ്ധ ചെലുത്തിയാല്‍ ഈ മേഖലയില്‍ യുവസംരംഭകര്‍ക്ക് നന്നായി തിളങ്ങാന്‍ കഴിയുമെന്ന് ഡോ. നിര്‍മല പത്മനാഭന്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Close
Close