Byju's, India’s most valuable Ed-tech startup is revamping the education sector in Kerala

പരമ്പരാഗത എഡ്യുക്കേഷന്‍ കണ്‍സെപ്റ്റുകളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പ്. 2008 ല്‍ മലയാളിയായ ബൈജു രവീന്ദ്രന്‍ തുടക്കമിട്ട സംരംഭം ഇന്ന് ഹയസ്റ്റ് ഫണ്ടഡ് എഡ്യുക്കേഷന്‍ സ്റ്റാര്‍ട്ടപ്പാണ്. അടുത്തിടെ സൗത്ത് ആഫ്രിക്കന്‍ ഇന്റര്‍നെറ്റ് കമ്പനിയായ Naspers ല്‍ നിന്നും Canada Pension Plan Investment Board ല്‍ നിന്നുമുള്‍പ്പെടെ 540 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്ത ബൈജൂസ് ഇന്ത്യയിലെ ഏറ്റവും വാല്യുബിളായ നാലാമത്തെ സ്റ്റാര്‍ട്ടപ്പായി മാറിക്കഴിഞ്ഞു. കേരളത്തിലെ എഡ്യുക്കേഷന്‍ സെക്ടര്‍ ഫോക്കസ് ചെയ്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ബൈജൂസ് പ്ലാന്‍ ചെയ്യുന്നതെന്ന് കമ്പനി മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ മോഹന്‍ ചാനല്‍അയാമിനോട് സംസാരിക്കവേ വ്യക്തമാക്കി.

പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ട മേഖലയാണ് എഡ്യുക്കേഷന്‍. ടെക്‌നോളജി കൂട്ടിയിണക്കി കേരളത്തിന്റെ എഡ്യുക്കേഷന്‍ സെക്ടറിനെ റീബില്‍ഡ് ചെയ്യുന്നതിലും ബൈജൂസ് ശ്രദ്ധ ചെലുത്തുന്നു. ടെക്‌നോളജിയിലൂടെ ഒരുപാട് കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ കേരളത്തിനായി ചെയ്യാന്‍ കഴിയുമെന്ന് അര്‍ജുന്‍ ചൂണ്ടിക്കാട്ടി. വിഷ്വല്‍ ലേണിംഗ് എന്ന കണ്‍സെപ്റ്റിലൂടെ കുട്ടികളുടെ പഠനമികവ് കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന് തെളിയിക്കുകയായിരുന്നു ബൈജൂസ്. 1.4 മില്യന്‍ ആനുവല്‍ പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സാണ് ബൈജൂസിനുളളത്.

വിദ്യാര്‍ത്ഥികളുടെ ഗ്രാസ്പിങ് ലെവല്‍ ഉള്‍പ്പെടെ മനസിലാക്കിയുളള കരിക്കുലമാണ് ബൈജൂസിന്റെ പ്രത്യേകത. പേഴ്‌സണലൈസ്ഡ് ട്യൂട്ടോറിയലായതുകൊണ്ടു തന്നെ ഒരു വിദ്യാര്‍ത്ഥി എത്രത്തോളം വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും എത്രത്തോളം സ്ലോ ആണെന്നും മനസിലാക്കാന്‍ കഴിയും. ഇത് അനലൈസ് ചെയ്താണ് കൂടുതല്‍ ലെസണ്‍സ് നല്‍കുന്നത്. കോംപ്ലിക്കേറ്റഡ് പ്രോബ്ലംസ് സോള്‍വ് ചെയ്യാന്‍ വിദ്യാര്‍ത്ഥികളുടെ മനസില്‍ നില്‍ക്കുന്ന തരത്തിലുളള വീഡിയോ ട്യൂട്ടോറിയലുകള്‍ ക്രിയേറ്റ് ചെയ്യാന്‍ കഴിഞ്ഞതാണ് ബൈജൂസിനെ പോപ്പുലറാക്കിയത്. ഇന്‍വെസ്റ്റേഴ്‌സ് ഏറ്റവും കൂടുതല്‍ ഡിമാന്റ് ചെയ്യുന്ന കമ്പനികളില്‍ ഒന്ന് കൂടിയാണ് ഇന്ന് ബൈജൂസ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version