In 2019  Mercedes-Benz to launch 10 new cars in India

പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ കസ്റ്റമേഴ്‌സിനായി പുതിയ മോഡലുകളുമായെത്തുകയാണ് Mercedes-Benz. 2019 ല്‍ പുതിയ 10 മോഡലുകളാണ് Benz ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ജനുവരി അവസാനത്തോടെ V-class ന്റെ ലോഞ്ചോടെയായിരിക്കും തുടക്കം, GLE class, V-Class MPV, A-Class sedan, B-Class, GLC, GLB എന്നിവയില്‍പ്പെട്ട മോഡലുകളാണ് Benz പുറത്തിറക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് സെയില്‍സ് പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് പുതിയ മോഡലുകളുമായെത്തുന്നത്. 2018ല്‍ ഇന്ത്യയില്‍ Benzന്റെ 15538 കാറുകള്‍ വിറ്റുപോയി. ഇന്ത്യയില്‍ സര്‍വീസ് തുടങ്ങി 25 വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയിലെ ഓപ്പറേഷനില്‍ ഇത്രനേട്ടം ബെന്‍സിന് ഇതാദ്യമായിട്ടാണ്. ഇന്ധനവിലയിലും, ഇന്‍ഷ്വറന്‍സ് പ്രീമിയത്തിലും വര്‍ദ്ധനയുണ്ടായിയിട്ടും ഉയര്‍ന്ന സെയില്‍സാണ് 2018ല്‍ ഉണ്ടായത്. ഈ വര്‍ഷം ഇന്ത്യയില്‍ Benz നേട്ടമുണ്ടാക്കുന്ന മോഡലായി GLE SUV മാറിയേക്കാമെന്നാണ് പ്രതീക്ഷ .

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version