ola യില്‍ നിക്ഷേപമിറക്കി സച്ചിന്‍ ബെന്‍സാല്‍
സീരീസ് J ഫണ്ടിംഗില്‍ 21.2 മില്യന്‍ ഡോളറാണ് ഫ്‌ളിപ്പ്കാര്‍ട്ട് കോഫൗണ്ടര്‍ ഇന്‍വെസ്റ്റ് ചെയ്തത്
ഇതോടെ കാബ് ഹെയിലിംഗ് പ്ലാറ്റ്‌ഫോമായ ola യില്‍ സച്ചിന്റെ ഇന്‍വെസ്റ്റ്‌മെന്റ് 650 കോടിയായെന്ന്‌റിപ്പോര്‍ട്ട്
ഹോങ്കോങ്ങ്് ആസ്ഥാനമായ Steadview Capital 520 കോടി ola യില്‍ നിക്ഷേപിച്ചിരുന്നു, സച്ചിന്റെ നിക്ഷേപത്തിലൂടെ ola യുടെ വാല്യു 6 ബില്യന്‍ ഡോളറിലെത്തി
സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി ചേര്‍ന്ന് HDFC ബാങ്ക് Digital Innovation Summit സംഘടിപ്പിക്കുന്നു
ബാങ്കിംഗ്-ഫിനാന്‍സ് സര്‍വീസ് സെക്ടറിന് മികച്ച സൊല്യൂഷന്‍സ് പിച്ച് ചെയ്യാനും മാര്‍ക്കറ്റ് കണ്ടെത്താനും അവസരം
റീജ്യണല്‍ സമ്മിറ്റിന്റെ ആദ്യ എഡിഷന്‍ ജനുവരി 31ന് IIM അഹമ്മദാബാദില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെ നടക്കും
റജിസ്ട്രേനും വിവരങ്ങള്‍ക്കും www.startupindia.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക
വനിതകള്‍ക്കായി സംരംഭകത്വ പരിശീലനം
NIT കാലിക്കറ്റും കേന്ദ്ര ഗവണ്‍മെന്റിന്റെ ശാസ്ത്രസാങ്കേതിക വകുപ്പും ചേര്‍ന്നാണ് ഒരു മാസത്തെ പരിശീലനം സംഘടിപ്പിക്കുന്നത്
ജനുവരി 21 മുതല്‍ ഫെബ്രുവരി 16 വരെ നടക്കുന്ന ക്ലാസുകള്‍ക്ക് NIT യിലെ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ നേതൃത്വം നല്‍കും
3000 രൂപയാണ് റജിസ്‌ട്രേഷന്‍ ഫീസ്, വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:0495 2286147
വെബ്‌സൈറ്റ്:www.tbi.nitc.ac.in