ജീവിതത്തിലും പ്രൊഫഷണിലും ‘ ഫോക്കസ്ഡ് ‘ ആകുക എന്നത് അവിഭാജ്യഘടകമാണ്. ഇത് പലര്‍ക്കും ബുദ്ധിമുട്ടായി തോന്നാം. ജോലി ഉണ്ടായിരുന്ന രാജിവെച്ചും മറ്റും പുതിയ സംരംഭകയാത്രയുമായി മുന്നോട്ട് പോകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിനെ അലട്ടും. പ്രയോറിറ്റി എന്താണെന്ന് പലപ്പോഴും ഓര്‍ക്കില്ല, ഇത് അന്തിമ റിസള്‍ട്ടിനെ കാര്യമായി ബാധിക്കും. ആദ്യം തന്നെ ജോലികള്‍ മുന്‍ഗണനപ്രകാരം ലിസ്റ്റ് ചെയ്യുക. മൂന്ന് തരത്തില്‍ അതിനെ ലിസ്റ്റ് ചെയ്യാം.1. ഇന്ന് ആദ്യം ചെയ്യേണ്ട ഏറ്റവും ഇംപോര്ട്ടന്റായതെന്ത് 2. വളരെ അര്‍ജന്റായി ചെയ്യേണ്ടതെന്താണ് 3.മനസ്സിന് സന്തോഷം തരുന്ന കാര്യം എന്താണ്.
എന്ത് ചെയ്ത് തുടങ്ങുമ്പോഴും WOW ഫാക്ടറോടെ തുടങ്ങാം. പക്ഷെ മുന്‍ഗണന ഫിക്സ് ചെയ്ത് പ്രധാനപ്പെട്ട കാര്യം ആദ്യവും വളരെ വേഗത്തില്‍ ചെയ്ത് കൊടുക്കേണ്ടതുമായവ ഫോക്കസ്ഡ് ആയി ചെയ്യുക. ഫോക്ക്സ് മാറാന്‍ ഇന്ന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. വാട്സ് അപ്പ്, ഇമെയില്‍ ,ചാറ്റ് ആപ്പുകള്‍ പ്രൊഡക്ടീവായ നല്ലൊരു സമയത്തെ എടുത്തുമാറ്റും. ഇതിനെ മനശക്തി കൊണ്ട് മറികടന്നാല്‍ മാത്രമേ പ്രൊഡക്ടുണ്ടാകൂ.മൈന്റ് ഫുള്‍നെസ്സും സെഗ്മെന്റിംഗും പ്രാക്ടീസ് ചെയ്യുക.ഒരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുമ്പോള്‍ അത് ചെയ്ത് തീര്‍ത്തിന് ശേഷം മാത്രമേ മറ്റൊന്നിലേക്ക് തിരിയൂ എന്ന് ഉറപ്പിക്കുക.സെല്‍ഫ് ഡിസിപ്ലിന്‍ അനിവാര്യമാണ്.ചിന്തകളും ആക്ടിവിറ്റീസും മനസ്സിനെ ബുദ്ധിമുട്ടിക്കുമ്പോള്‍ മനസ്സ് ശാന്തമാക്കാന്‍ സിംപിളായ ബ്രീത്തിംഗ് എക്സൈസ് വിവരിക്കുകയാണ്് me met me ഫൗണ്ടര്‍ നൂതന് മനോഹര്‍. ശ്വാസോച്ഛാസത്തിലൂടെ മനസ്സിനെ ശാന്തമാക്കി, താന്‍ ഓരോ നിമിഷവും മികച്ചതാവുന്നു എന്ന സ്വയം ബോധ്യപ്പെടുത്തണം.ശാന്തതയോടെ ചെയ്യേണ്ട കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് അടുത്ത ലെവലിലേക്ക് മാറാന്‍ കഴിയണം, സ്വയം പ്രാക്ടീസ് ചെയ്തും പേഷ്യന്‍സ് കൈവരിച്ചും ഫോക്കസ് ആവുക, എങ്കില്‍ റിസള്‍ട്ട് ബെസ്റ്റാകും