ഇന്നവേറ്റീവായ യുവാക്കളെ ഒരു പ്‌ളാറ്റ്‌ഫോമിലെത്തിച്ച് ടെക്‌നോളജി രംഗത്ത് അസാധാരണമായ മികവുണ്ടാക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന് കഴിയുന്നുവെന്ന് സംസ്ഥാന പ്‌ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വികെ രാമചന്ദ്രന്‍. ആത്മാര്‍ത്ഥതയും ഊര്‍ജ്ജവുമുള്ള സ്റ്റാര്‍ട്ടപ്പുകളെ കാണാന്‍ കഴിഞ്ഞുവെന്നത് സന്തോഷമുള്ള കാര്യമാണ്. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ കേരള സ്റ്റാര്‍ട്ടപ്പ്മിഷന് വലിയ റോള്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്‌ളക്‌സ് സന്ദര്‍ശിച്ച വികെ രാമചന്ദ്രന്‍, സ്റ്റാര്‍ട്ടപ്പ്മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സുമായി ആശയവിനിമയം നടത്തി.മേക്കര്‍ വില്ലേജിലേയും സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലെയും മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ട്‌സിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. വ്യത്യസ്ത ടെക്‌നോളജി ബാക്ക്ഗ്രൗണ്ടില്‍പ്പെട്ടവര്‍ അവരുടെ എക്‌സ്പര്‍ടൈസും എക്‌സ്‌പോഷറും കൊണ്ട് വിവിധ തരം പ്രൊഡക്ടുകളുണ്ടാക്കി സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് സൊല്യൂഷന്‍ കണ്ടെത്തുകയാണ്.സോഷ്യല്‍ ആപ്പ്, കണ്‍സ്യൂമര്‍ ആപ്ലിക്കേഷന്‍, ബി2ബി, വെയ്‌സറ്റ് മാനേജ്‌മെന്റ് തുടങ്ങി വ്യത്യസ്ത മേഖലകളെ ടെക്‌നോളജി സൊല്യൂഷനിലൂടെ അഡ്രസ് ചെയ്യാന്‍ ഇന്നത്തെ യുവ സമൂഹത്തിന് കഴിയുന്നുണ്ടെന്നും അതിന്റെ നേര്‍ക്കാഴ്ചകളാണ് ഇവിടെ കാണുന്ന സ്റ്റാര്‍ട്ടപ്പുകളെന്നും വികെ രാചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റാര്‍ട്ടപ്പ്മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ്, മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ എന്നിവരും വി.കെ രാമചന്ദ്രനൊപ്പം ഉണ്ടായിരുന്നു. സ്റ്റാര്‍ട്ടപ്പ് മിഷന്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, മാനേജര്‍ സുമി സുകുമാര്‍ മറ്റ് പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു