സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ടെക്നോളജിയും ആശയവും സന്നിവേശിപ്പിച്ച് ജനകീയമായ സൊല്യൂഷ്യന്‍സ് ഒരുക്കുന്പോഴാണ് എന്‍ട്രപ്രണര്‍ഷിപ് എന്ന വാക്കിന് അര്‍ത്ഥമുണ്ടാകുന്നതെന്ന് I&We Seekhlo Education ഫൗണ്ടര്‍AAQUIB HUSSAIN ചൂണ്ടിക്കാട്ടി. എന്‍ട്രപ്രണര്‍ഷിപ്പിന്‍റ എന്നാല്‍ ജനങ്ങളും , അവരുടെ പ്രശ്നങ്ങളും അതിനുള്ള പരിഹാരവും എന്നതാകണം. ഇവ ഇല്ലെങ്കില്‍ സംരംഭകത്വം വെറും ബിസിനസ്സായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപും ബിഹബ്ബില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിച്ച മീറ്റ് അപ് കഫെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന്‍റെ ഏറ്റവും വലിയ ഉദാഹരമാണ്, കേരളത്തിലെ സ്റ്റാര്‍ട്ടപ്പായ ജെന്‍ന്‍ റോബോട്ടിക്സിന്‍റെ മാന്‍ഹോള്‍ ക്ലീന്‍ ചെയ്യുന്ന റോബോട്ട് എന്ന ആശയം. ഒരു മനുഷ്യന്‍ മലിനവെള്ളത്തില്‍ മുങ്ങി മാലിന്യം കോരി സീവേജ് വൃത്തിയാക്കുന്ന ഏതോ ഒരു ഫോട്ടോഗ്രാഫില്‍ നിന്നോ മറ്റോ സ്പാര്‍ക്ക ചെയ്യ്തതാവണം, കാരണം ആ സ്റ്റാര്‍ട്ട്പ്പില്‍ ഒരു ജീവിതമുണ്ട്. കാലങ്ങളായി കുറെ മനുഷ്യരനുഭവിക്കുന്ന നീറുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയും തുടര്‍ന്നുള്ള തലമുറയ്ക്ക് വേറിട്ട ജീവിതം ഒരുക്കുയും ചെയ്യാവുന്ന തരത്തില്‍ ഒരു ആശയം പ്രാവര്‍ത്തികമാകുന്പോഴാണ് ഒരു സ്റ്റാര്‍ട്ടപ് അക്ഷരാര്‍ത്ഥത്തില്‍ ജനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. (വീഡിയോ കാണുക).
2011 ല്‍ ഇന്ത്യ രണ്ടാം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടുന്പോള്‍ എംഎസ് ധോണിയുടെ ചരിത്രപരമായ ഒരു സ്കിസ് മറ്റൊരു തലത്തില്‍ വ്യാഖ്യാനിക്കാനും അതിനെ ഒരു ഫൗണ്ടര്‍ മൈന്‍സെറ്റില്‍ വിശദീകരിക്കാനും AAQUIB HUSSAIN മറന്നില്ല. അന്ന് പിറന്ന സിക്സില്‍ ധോണിയുടെ ബാറ്റില്‍ നിന്ന് 16 സെക്കന്‍റുകൊണ്ട് പിറന്ന മനോഹരമായ സിക്സില്‍ 17 ടോപ്പിക്കുകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. മാത്തമാറ്റിക്സും, ഫിസിക്സും, ബയോളജിയും, കെമിസ്ട്രിയുമുണ്ടതിലെന്ന് പറയുകയാണ് AAQUIB HUSSAIN . SCOHERENCE ഫൗണ്ടര്‍ SUMIT DUTTAയും സംസാരിച്ചു. (വീഡിയോ കാണുക)