സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും വളരാനും പറ്റുന്ന മികച്ച സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് ഇന്‍ക് 42 മീഡിയ കോ-ഫൗണ്ടറും സിഇഒയുമായ വൈഭവ് അഗര്‍വാള്‍. കേരള സ്റ്റാര്‍ട്ടപ് മിഷനും ഗവണ്‍മെന്‍റുമെല്ലാം ഒരുക്കുന്ന സ്കീമുകളും മറ്റും ഫൗണ്ടര്‍മാര്‍ക്ക് നല്‍കുന്ന മനോധൈര്യം ചെറുതല്ല. സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് മാത്രം ആലോചിച്ച്, അധ്വാനിക്കു എന്നത് മാത്രമാണ് വിജയത്തിനുള്ള മന്ത്രമെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് കൊണ്ടുവരുന്നതും തുടങ്ങുന്നതുമല്ല കാര്യം, എത്രനാള്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോകാനാകുന്നുവെന്നും മാര്‍ക്കറ്റില്‍ ചലനമുണ്ടാക്കുന്നു എന്നുമാണ് നോക്കേണ്ടത്. ഇന്ന് വിജയിച്ച സ്റ്റാര്‍ട്ടപ്പുകളായി കാണുന്നവരെല്ലാം ഒരുപാട് കാലം അത്യധ്വാനം ചെയ്തവരാണ്. അവരുടെ സ്ട്രഗിള്‍ പലപ്പോളും നമ്മള്‍ അറിയാറില്ല. തുടങ്ങിയാലുടനെ വിജയം പ്രതീക്ഷിച്ച് ഇറങ്ങാവുന്ന ഒന്നല്ല, സ്റ്റാര്‍ട്ടപ്പെന്നും വൈഭവ് അഗര്‍വാള്‍ പറഞ്ഞു