ഇന്നവേഷനിലും ഡെലിവറിയിലും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്
അഭിമാനിക്കാവുന്ന വളര്‍ച്ചയുണ്ടെന്ന് ഇന്‍ഫോസിസ് മുന്‍ സിഇഒയും എംഡിയുമായ
എസ്ഡി ഷിബുലാല്‍. മൂന്ന് നാല് വര്‍ഷം കൊണ്ട് കേരളത്തിലെ
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ ഡൈവേഴ്സിഫിക്കേഷന്
സാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നാല് വര്‍ഷം മുമ്പ് സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റം കൂടുതലും
കണ്‍സ്യൂമര്‍ ടെക്കായിരുന്നു. എന്നാല്‍ ഇന്ന് ആളുകള്‍ ഇന്‍ഡസ്ട്രിയല്‍
ടെക്, ഹെല്‍ത്ത്, ഫിന്‍ടെക് തുടങ്ങിയ രംഗങ്ങളിലെല്ലാം
പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളിലുണ്ടായ വലിയ
ഡൈവേഴ്സിഫിക്കേഷനാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടെക്നോളജി ഡിസ്റപ്ഷന് ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ
ഓപ്പര്‍ച്യൂണിറ്റി തുറന്നിടുകയാണ്. നമ്മുടെ ലോജിസ്റ്റിക് സെക്ടര്‍,
അഗ്രിക്കള്‍ച്ചര്‍ സെക്ടര്‍ തുടങ്ങി എല്ലായിടങ്ങളിലും ഇന്നവേഷന്‍
ഓപ്പര്ച്യൂണിറ്റിയുണ്ട്. അത് നാടിന്റെ സാഹചര്യത്തിനനുസരിച്ച്
ഉപയോഗിക്കാന്‍ സ്റ്റാര്ട്ടപ്പുകള്ക്കാകണം എന്നും അദ്ദേഹം പറഞ്ഞു.