സ്റ്റാര്‍ട്ടപ്പുകള്‍ സ്‌കെയിലബിള്‍ ബിസിനസിലേക്ക് കടക്കുന്നതിനായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടതെന്ന് എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ നാഗരാജ് പ്രകാശം. എന്തൊക്കെയാണ് ഒരു സ്റ്റാര്‍ട്ടപ്പില്‍ ഇൻവെസ്റ്റ് ചെയ്യുന്പോള്‍ നിക്ഷേപകര്‍ ശ്രദ്ധിക്കുന്നത്. ചില സമയങ്ങളില്‍ ഐഡിയയല്ല, എന്‍ട്രപ്രണറായിരിക്കും മാറ്റര്‍. ഐഡികള്‍ മാറാം, നിങ്ങള്‍ എക്‌സിക്യൂട്ട് ചെയ്യുന്ന രീതി മാറാം, എന്നാല്‍ നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതാണ് മാറ്ററെന്ന് മനസിലാക്കണം. മള്‍ട്ടിപ്പിള്‍ ഇന്‍വെസ്റ്റേഴ്‌സ് മള്‍ട്ടിപ്പിള്‍ ഐഡിയ തരും. എന്താണ് ട്രെന്‍ഡിംഗ്, ഫ്യൂച്ചര്‍, അതിനെ കുറിച്ച് ഉത്കണ്ഠപ്പെടരുത്. ഇന്നത്തെ ട്രെന്‍ഡിംഗ് നാളെ ഷട്ട് ഡൗണ്‍ ചെയ്യുകയോ അല്ലെങ്കില്‍ മാറിവരുകയോ ചെയ്യും. ട്രെന്‍ഡിംഗ് സെക്ടര്‍ ഫോളോ ചെയ്താല്‍ വിജയിക്കാന്‍ കഴിയില്ല. പകരം നിങ്ങളുടെ വിഷനില്‍ ഫോക്കസ് ചെയ്യുക. ചുറ്റുപാടും വീക്ഷിക്കുക, സെന്‍സിറ്റീവാകുക. ഇന്ത്യയില്‍ ആയിരക്കണക്കിന് പ്രശ്‌നങ്ങളുണ്ട്. അതില്‍ ഒരെണ്ണമെങ്കിലും നന്നായി മനസ്സിലാക്കി ഏതെങ്കിലും ടെക്‌നോളജി ഉപയോഗിച്ച് അതിനൊരു പരിഹാരം കാണാന്‍ ശ്രമിക്കുക. അതിന് ഇന്‍വെസ്റ്റേഴ്‌സും കസ്റ്റമേഴ്‌സുമുണ്ടാകും. സ്റാര്‍ട്ടപ്പ് തുടങ്ങുന്നതില്‍ അല്ല , അത് സ്കെയിലബിള്‍ ആക്കുന്നതിലാണ് കാര്യം. സ്കെയിലബിള്‍ ഗ്രോത്ത് പ്രോസസാണ് സക്സസായ സ്റ്റാര്‍ട്ടപ്പുകളുടെ മന്ത്രയെന്നും നാഗരാജ് പ്രകാശം വിശദമാക്കുന്നു.