An innovative campus learning program by channeliam.com to launch on March 8 - I AM Startup Studio

സ്റ്റാര്‍ട്ടപ്പുകളിലൂടെ എന്‍ട്രപ്രണര്‍ഷിപ്പിലേക്ക് കടക്കുകയും പിന്നീട് മില്യണ്‍ ഡോളര്‍ ക്ലബുകളില്‍ ഇടം പിടിക്കുകയും ചെയ്ത ഫൗണ്ടര്‍മാരില്‍ ഭൂരിഭാഗവും അവരുടെ സംരംഭക സാധ്യതകള്‍ ക്യാംപസുകളില്‍ പരീക്ഷിച്ചവരാണ്. പുതിയ തലമുറയിലെ സ്റ്റുഡന്റ് ഇന്നവേറ്റേഴ്‌സിന് ശരിയായ ദിശാബോധവും ഗൈഡന്‍സും നല്‍കുക എന്ന ലക്ഷത്തോടെ ചാനല്‍ അയാം ഡോട്ട് കോം, സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ എന്ന ഒരു ക്യാംപസ് ലേണിംഗ് പ്രോഗ്രാം ആവിഷ്‌ക്കരിക്കുകയാണ്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മേക്കര്‍ വില്ലേജ് എന്നിവരുടെ സഹകരണത്തോടെ തെരഞ്ഞെടുത്ത 50 കോളേജുകളിലാണ് ആദ്യഘട്ടത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ഒരു യുണീക്കായ പ്രോഗ്രാമാണ് ചാനല്‍ അയാം സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ.

സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നവേഷനുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ സംസ്ഥാനത്തുണ്ട്. ഒരുപക്ഷെ അത്തരം പരിപാടികള്‍ക്കെല്ലാം ഫ്യുവലാകാവുന്ന ഒരു വലിയ നെറ്റ് വര്‍ക്കിംഗ് പ്രോഗ്രാമാണ് സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ. ഇതാദ്യമായി ഒരു ഡിജിറ്റല്‍ മീഡിയ സ്റ്റുഡന്റ് ഇന്നവേഷനുകളും, എന്‍ട്രപ്രണര്‍ ആക്റ്റിവിറ്റികളും നേരിട്ട് ക്യാമ്പസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളിലൂടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ക്ക് ആവശ്യമുള്ള ലേണിംഗ് വീഡിയോ മെറ്റീരിയലുകള്‍ ക്യാംപസുകളില്‍ സജ്ജീകരിച്ച സ്റ്റുഡിയോയിലേക്ക് സ്ട്രീം ചെയ്യുകയും ചെയ്യും. ഒരുപക്ഷേ, നമുക്കറിയാവുന്നതില്‍ വെച്ച് ഇത്തരത്തിലുള്ള ആദ്യത്തെ ചുവടുവയ്പുമായാണ് ചാനല്‍ആയാം സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ യാഥാര്‍ത്ഥ്യമാകുന്നത്.

മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്ന അയാം അംബാസിഡര്‍ പ്രോഗ്രാമും സ്റ്റാര്‍ട്ടപ് സ്റ്റുഡിയോയുടെ പ്രത്യേകതയാണ്. ബെയ്‌സ്‌മെന്റ്‌ ഡേ, മെന്റര്‍ഷിപ് വീക്കെന്റ്, സ്റ്റാര്‍ട്ടപ്‌സ് ലൈവ്, അംബാസിഡര്‍ എക്‌സ്‌പോഷര്‍ പ്രോഗ്രാമുകള്‍ തുടങ്ങി, എന്‍ട്രപ്രണര്‍ഷിപ് പാഷനായി കാണുന്ന സ്റ്റുഡന്റ്‌ കമ്മ്യൂണിറ്റിക്ക് വേണ്ടതെല്ലാം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊടകര സഹൃദയ കോളേജ് ഓഫ് എഞ്ചീനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ വെച്ച് മാര്‍ച്ച് 8 ന്, നടക്കും. ഫ്യൂച്ചര്‍ ടെക്‌നോളജിയെക്കുറിച്ചും സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചും ടിസിഎസ് റോബോട്ടിക്‌സ് ആന്റ് കോഗ്‌നറ്റീവ് സിസ്റ്റംസ് ഗ്ലോബല്‍ ഹെഡ് ഡോ.റോഷി ജോണ്‍ സംസാരിക്കും. വനിതാ ദിനം കൂടിയായ മാര്‍ച്ച് എട്ടിന് സംരംഭകരായ ആര്‍ദ്ര ചന്ദ്രമൗലി ( ഫൗണ്ടര്‍, Aeka Biochemicals), നൂതന്‍ മനോഹര്‍ (ഫൗണ്ടര്‍, Me Met Me) എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.ക്യാംപസ് അംബാസിഡേഴ്സിന്റെ ആദ്യ ബാച്ചിനെ ചടങ്ങില്‍ പരിചയപ്പെടുത്തും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version