Startups

ക്യാംപസ് ഇന്നവേഷന്‍ ഇനി ലോകമറിയും, Iam startup studioയിലൂടെ

പുതിയ തലമുറയിലെ സ്റ്റുഡന്റ് ഇന്നവേറ്റേഴ്‌സിന് ശരിയായ ദിശാബോധവും ഗൈഡന്‍സും നല്‍കുക എന്ന ലക്ഷ്യത്തോടെ ചാനല്‍ അയാം ഡോട്ട് കോം നടപ്പാക്കുന്ന Iam startup studio ക്യാംപസ് ലേണിംഗിന് തുടക്കമായി. കേരള സ്റ്റാര്‍ട്ടപ് മിഷനും മേക്കര്‍ വില്ലേജും ഒപ്പം മലയാളിയുടെ രുചിയുടെ ബ്രാന്‍ഡായ ഈസ്റ്റേണും ഈ വിപുലമായ ക്യാംപസ് നെറ്റ് വര്‍ക്കിംഗിന് പിന്തുണ നല്‍കുന്നു. കൊടകര സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ നടന്ന ചടങ്ങില്‍ ടിസിഎസ് റോബോട്ടിക് വിഭാഗം ഗ്ളോബല്‍ മേധാവി ഡോ. റോഷി ജോണ്‍ സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ ലോഞ്ച് ചെയ്തു.

ഫ്യൂച്ചര്‍ ടെക്നോളജിയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട സാധ്യതകളെക്കുറിച്ചും റോഷി ജോണ്‍ സംസാരിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ മെക്കാനിസം റണ്‍ ചെയ്യുന്നത് നല്ലൊരു ആശയമാണ്. ക്രിയേറ്റിവിറ്റിയും ടെക്നോളജിയും പുതിയ പ്രൊഡക്ടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുക. പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അതില്‍ അഡിക്ടാതിരിക്കാനും ശ്രദ്ധിക്കണമെന്ന് റോഷി ജോണ്‍ പറഞ്ഞു. സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ നേരിടേണ്ടി വരുന്ന പരാജയങ്ങളെ എങ്ങനെ അതിജീവിക്കാമെന്നതിനെ കുറിച്ച് Aeka Biochemicasl ഫൗണ്ടര്‍ ആര്‍ദ്ര ചന്ദ്രമൗലി സംസാരിച്ചു. സംരംഭം തുടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ മാനസികമായി എങ്ങനെ ഒരുങ്ങാമെന്നതിനെ കുറിച്ചാണ് Me Met Me ഫൗണ്ടര്‍ നൂതന്‍ മനോഹര്‍ വിശദീകരിച്ചത്. എന്‍ട്രപ്രണര്‍ഷിപ് പാഷനായി കാണുന്ന സ്റ്റുഡന്‍ഡ് കമ്മ്യൂണിറ്റിക്ക് വേണ്ടതെല്ലാം ഒരുക്കുകയാണ് സ്റ്റാര്‍ട്ടപ് സ്റ്റുഡിയോയുടെ ലക്ഷ്യമെന്ന് ചാനല്‍ അയാം ഫൗണ്ടര്‍ നിഷ കൃഷ്ണന്‍ പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ തന്നെ സംരംഭക വാര്‍ത്തകളും ഇന്നവേഷനും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഓരോ വിഷയത്തിലും അവര്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലും.

മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്ന അയാം അംബാസിഡര്‍ പ്രോഗ്രാമും സ്റ്റാര്‍ട്ടപ് സ്റ്റുഡിയോയുടെ പ്രത്യേകതയാണ്. പ്രത്യേകം തെരഞ്ഞെടുത്ത ക്യാമ്പസ് അംബാസിഡേഴ്സിന്റെ ആദ്യ ബാച്ചിനെ ചടങ്ങില്‍ പരിചയപ്പെടുത്തി. സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ ക്യാംപസ് അംബാസിഡേഴ്സ് എന്‍ട്രപ്രണര്‍ഷിപ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യും. വരും ദിവസങ്ങളില്‍ ക്യാമ്പസ് അംബാസിഡേഴ്സിന്റെ എന്‍ട്രപ്രണര്‍ഷിപ്പ് റിപ്പോര്‍ട്ടുകളും ചാനല്‍ അയാമില്‍ കാണാം.

സഹൃദയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.നിക്സണ്‍ കുരുവിള, എക്സിക്യൂട്ടിവ് ഡയറക്ടര്‍ റവ. ഫാദര്‍ ജോര്‍ജ്ജ് പരെമന്‍ , ജോയിന്റ് ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ്ജ്, അഡ്വൈസര്‍, പ്രൊഫ.കെ.ടി.ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Iamstartup studio, the flagship programme of channeliam.com in association with Kerala startup mission and maker village was launched at Sahrdaya College of Engineering and Technology, Kodakara, Thrissur. Dr Roshy John, Global Head Robotics & Cognitive System, TCS inaugurated the iamstartup studio. The initiative aims to foster entrepreneurship and innovation among the students community.

The programme will help students to learn entrepreneurship from the basics and they will get an opportunity to report their campus startup innovations through channeliam.com. Aardra Chandra Mouli, Founder, Aeka Biochemicals and Nuthan Manohar, Founder, Me Met Me spoke about the different aspects of the entrepreneurship.Over 800 students attended the event and first fleet of student’s ambassadors was introduced during the event. Dr Joshy John interacted with students on Now and next in AI and Robotics. Keynote address by Aardra Chandra Mouli on ‘My Journey as a Woman Entrepreneur’ and Nuthan Manohar on ‘The mindset of an entrepreneur’ was also part of the event. Iamstartup studio aims to reach over 50 campuses across Kerala.

Leave a Reply

Close
Close