Facebook യൂസേഴ്സിന് ഇനി ഇന്ത്യന്‍ സംഗീതം പങ്കുവെക്കാം. ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനികളുമായി Facebook ധാരണയിലെത്തി. T-Series, Zee Music Company, Yash Raj Films എന്നിവരുമായാണ് Facebook കരാറായത്. ഇതുവഴി യൂസേഴ്സിന് പോസ്റ്റുകളായും വീഡിയോകളായും ലൈസന്‍സ്ഡ് മ്യൂസിക് ഷെയര്‍ ചെയ്യാം. പകര്‍പ്പവകാശ പ്രശ്നമുള്ളതിനാല്‍ ഇത്തരം പോസ്റ്റുകള്‍ നേരത്തെ നീക്കം ചെയ്തിരുന്നു. Instagram, Whatsapp യൂസേഴ്സിനും ഈ സേവനം ലഭ്യമാകും.