ഇ-കൊമേഴ്സ് മേഖലയിലെ ലോജിസ്റ്റിക്സ് കമ്പനിയായ Delhivery യൂണികോണ്‍ ക്ലബിലിടം നേടി. ആദ്യമായാണ് ഒരു ഇന്ത്യന്‍ ലോജിസ്റ്റിക് കമ്പനി യൂണികോണ്‍ ക്ലബില്‍ ഇടം നേടുന്നത്. സോഫ്റ്റ് ബാങ്കില്‍ നിന്ന് ഫണ്ട് നേടിയതോടെയാണ് Delhivery യൂണികോണ്‍ ക്ലബിലെത്തുന്നത്.
Delhiveryയുടെ വാല്വേഷന് 2 ബില്യണ്‍ ഡോളറാണ്. സോഫ്റ്റ് ബാങ്ക്, വിഷന്‍ ഫണ്ടില്‍ നിന്ന് 413 മില്യണ്‍ ഡോളറാണ് ഡെലിവറിയില്‍ ഇന്‍വെസ്റ്റ് ചെയ്തത്. ഡെലിവറിയില്‍ സോഫ്റ്റ്ബാങ്ക് 22.4% ഓഹരി സ്വന്തമാക്കിയിട്ടുണ്ട്. 2013 ല്‍ സീരിസ് ബി ഫണ്ടിംഗിലൂടെ ടൈംസ് ഇന്റര്‍നെറ്റ്,നെക്സസ് വെന്‍ച്വര്‍ പാര്‍ട്ട്നേഴ്സ് എന്നിവരില്‍ നിന്നും Delhivery ഫണ്ട് സ്വീകരിച്ചിട്ടുണ്ട്.
Sahil Barua, Mohit Tandon എന്നിവര്‍ ചേര്‍ന്ന് 2011 ലാണ് ഹരിയാന കേന്ദ്രമായി Delhivery സ്ഥാപിച്ചത്. ഇപ്പോള്‍ ഇന്ത്യയില്‍ 1200 സിറ്റികളില്‍ Delhivery ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ 3500ല്‍പ്പരം കസ്റ്റമേഴ്സിന് ഡെലിവറിയുടെ സേവനം ലഭ്യമാകുന്നുണ്ട്.
പ്രവര്‍ത്തനം കൂടുതല്‍ സിറ്റികളിലേക്ക് വ്യാപിപ്പിക്കാന്‍ Delhivery ഫണ്ടുപയോഗിക്കും. 15,000 പിന്‍കോഡില്‍ നിന്ന് 20,000 ആയി റീച്ച് ഉയര്‍ത്താനും ഫണ്ട് ഉപയോഗിക്കും.
Delhi based Delhivery becomes the first Indian Logistic firm to enter unicorn club. Softbank invested $413 million from its Vision Fund into the firm, Delhivery valued close to $2 billion. With the investment SoftBank takes 22.4%shares in firm and will be a part of its board. Delhivery has three verticals of warehousing & packaging, Technology service to online retailers and data services including route optimization & real time shipment tracking. Sahil Barua, Mohit Tandon, Suraj Saharan, Bhavesh Manglani and Kapil Bharti co-founded Delhivery. The first branch was set up in a 250 Sq ft room in Gurgaon, their corporate office, dispatch centre, call centre, development centre all in one. Started off by 5 co-founders and 4 delivery boys then, Delhivery today have more than 21000 team members. It has 44 hubs, more than 2500 direct delivery centers across India & delivers a million packages a day. Delhivery presently operates in 1700 cities across India. Tiger Global management, Nexus Venture Partners, Softbank are some of Delhivery’s current investors.