കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന മികച്ച നെറ്റ്വര്ക്കിംഗ് ഇവന്റുകളില്‍ ഒന്നായ മീറ്റപ്പ് കഫെ കൊച്ചി എഡിഷന്, കേരളത്തിന്റെ അതിജീവനത്തിന്റെ ഐക്കണായ ചേക്കുട്ടി പാവകളുടെ ജേര്‍ണിയും, നെക്സറ്റ് ഗ്ലോബല്‍ ടെക്നോളജി സൊല്യൂഷന്‍സും ചര്‍ച്ചചെയ്തു. ചേക്കുട്ടി പാവകളുടെ കോഫൗണ്ടര്‍മാരായ ഗോപിനാഥ് പാറയിലും ലക്ഷമി മേനോനും, സംസ്ഥാനത്തിന്റെ നെയ്ത്തുഗ്രാമങ്ങളെ ആഗോള വേദികളില്‍ എത്തിച്ച കഥയാണ് പങ്കുവെച്ചത്.
ക്യാന്‍സര്‍ സൊല്യുഷന്‍സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന Centre for Biomedical Research, Innovation & Commercialization in Cancer (BRIC) ന്റെ ഇന്റേണിയായി സ്വിറ്റ്സര്‍ലന്റില്‍ നിന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ എത്തിയ GWEDOLINE WICKI, വെര്‍ച്വല്‍ റിയാലിറ്റിയിലെ സാധ്യതകളെക്കുറിച്ചും എന്‍ട്രപ്രണര്‍ഷിപ്പിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും യുണെറ്റഡ് സ്റ്റേറ്റ്സില്‍ നിന്നും വന്ന LiveLike ഫൗണ്ടര്‍ ANDRE LORENCEAU എന്നിവര്‍ വിവിധ സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്സുമായി സംവദിച്ചു.
സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിനും സംരംഭകര്‍ക്കും വിവിധ വിഷയങ്ങളില്‍ എക്സ്പേര്‍ട്സും മെന്റേഴ്സും നല്കുന്ന നോളജ് ഷെയറിംഗിന് പുറമേ നെറ്റ്വര്‍ക്കിംഗും ലക്ഷ്യമിട്ടാണ് കേരളസ്റ്റാര്‍ട്ടപ്പ് മിഷന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം റീജിയനുകളില്‍ മീറ്റപ്പ് കഫേ സംഘടിപ്പിക്കുന്നത്. കൊച്ചി കളമശേരി കിന്‍ഫ്രയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലായിരുന്നു മീറ്റപ്പ് കഫെ കൊച്ചി എഡിഷന്.
The Meetup cafe organized by Kerala startup mission aims to bring innovators, industry leaders, investors, academicians, and government officials together. The speakers of this Kochi edition Meetup café were Gopinath Parayil, Founder, Chekutty dolls, Lakshmi Menon, founder Chekutty dolls, Andre Lorenceau, Founder, LiveLike and Gwendoline Wicki, who came from Switzerland to Kerala startup mission as an Intern at Center for Biomedical Research, Innovation & Commercialization in Cancer (BRIC). The gathering discussed the story of Chekkutty dolls and the founders shared the story of weavers community of Chendhamangalam that reached globally. LiveLike founder Andre Lorienau from United States, discussed about virtual reality and various stages of entrepreneurship.