22.5 കോടി ഡോളര്‍ നിക്ഷേപം നേടി ട്രാവല്‍ ആക്ടിവിറ്റി സ്റ്റാര്‍ട്ടപ്പ്. അഡ്വന്‍ജര്‍ പാര്‍ക്ക് വിസിറ്റ്സ്, സ്‌ക്യൂബ ഡൈവിങ്, ട്രെയിന്‍ ട്രാവല്‍, ഫുഡ് & എയര്‍പോര്‍ട്ട് ട്രാവല്‍ എന്നീ സര്‍വ്വീസുകളുള്ള Klook ആണ് നിക്ഷേപം നേടിയത്.ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Klook .സീരിസ് D ഫണ്ടിംഗിലൂടെ സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടില്‍ നിന്നാണ് നിക്ഷേപം നേടിയത്. 2014 ല്‍ ലോഞ്ച് ചെയ്ത Klook, കൂടുതല്‍  ഏഷ്യന്‍ മാര്‍ക്കറ്റിലേക്ക്  പ്രവര്‍ത്തനം വ്യാപിപ്പിക്കും.
2020 ടോക്കിയോ ഒളിമ്പിക്‌സിന്റെ ഭാഗമായി ജപ്പാനില്‍ പ്രവര്‍ത്തനം വിപുലമാക്കാനും ഫണ്ട് ഉപയോഗിക്കും.
Share.

Comments are closed.

Exit mobile version