ഡിജിറ്റല്‍ പെയ്മെന്റ് കുറ്റമറ്റതാക്കാന്‍ ബ്ലോക്ചെയിന്‍ സൊല്യൂഷനുമായി NPCI. ബന്ധപ്പെട്ട കമ്പനികളില്‍ നിന്ന് National Payment Corporation of India ഇതിനായി താല്‍പര്യപത്രം (EOI) ക്ഷണിച്ചു. രാജ്യത്തെ ഇലക്ട്രോണിക് റീട്ടെയില്‍ പേയ്‌മെന്റ് സിസ്റ്റം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഓപ്പണ്‍സോഴ്‌സ് ടെക്‌നോളജിയില്‍ അഡ്വാന്‍സ്ഡ് real time സൊല്യൂഷനാണ് NPCI ക്ഷണിക്കുന്നത്. റിസര്‍വ് ബാങ്കില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്ത നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് NPCI. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനു കീഴിലുള്ള 10 ബാങ്കുകളുമായി ചേര്‍ന്നാണ് NCPI ബ്‌ളോക്ക് ചെയിന്‍ സൊല്യൂഷന്‍ ഒരുക്കുന്നത്.