Money Loji launches app that offers loans to salaried  professionals within 5 minutes

പ്രൊഫഷണലുകള്‍ക്ക് 5 മിനിറ്റില്‍ ലോണ്‍ ലഭ്യമാക്കുന്ന ആപ്പുമായി മണി ലെന്‍ഡിഗ് പ്ലാറ്റ്ഫോമായ Money Loji. AI എനേബിള്‍ഡ് ആപ്പാണ് Money Loji അവതരിപ്പിക്കുന്നത്. ആശുപത്രി ചിലവുകള്‍, യാത്രകള്‍, മാസവാടക, ലോണുകള്‍ തുടങ്ങി പെട്ടെന്നുള്ള ആവശ്യങ്ങള്‍ പരിഹരിക്കാനാണ് ഈ ആപ്ലിക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രതിമാസം 20,000 രൂപ ശമ്പളമുള്ള 23 വയസ് കഴിഞ്ഞ പ്രൊഫഷണലുകള്‍ക്കാണ് ലോണ്‍ ലഭ്യമാകുക. തിരിച്ചടവിലെ ഫ്ലക്സിബിലിറ്റിയാണ് Money Loji ആപ്പിന്റെ പ്രത്യേകത. 7 ദിവസം മുതല്‍ തിരിച്ചടവ് തുടങ്ങാവുന്ന റീപെയ്‌മെന്റ് ഓപ്ഷനാണുള്ളത്.

ആപ്ലിക്കേഷനും അപ്രൂവലും പണം ലഭ്യവുമാക്കുന്ന പ്രോസസും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വേഗത്തിലാക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നത്.

Share.

Comments are closed.

Exit mobile version