ഇലക്ട്രിക് വെഹിക്കിള്‍ രംഗത്തേക്ക് ഫോര്‍ഡും. EV സാങ്കേതിക വിദ്യയ്ക്കായി 500 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. EV സ്റ്റാര്‍ട്ടപ്പ് Rivian കമ്പനിയിലാണ് ഫോര്‍ഡിന്റെ നിക്ഷേപം. ബാറ്ററി പായ്ക്ക് ഉള്‍പ്പെടെയുള്ള EV ടെക്‌നോളജി ഫോര്‍ഡിന് Rivian നല്‍കും. നിക്ഷേപ കരാര്‍ അനുസരിച്ച് Rivian നിര്‍മ്മിക്കുന്ന EV മോഡലുകള്‍ ഫോര്‍ഡ് നിര്‍മ്മിക്കില്ല. ഇലക്ട്രിക് പിക്കപ്പ് ട്രക്കുകളും സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങളും നിര്‍മ്മിക്കുന്ന അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പാണ് Rivian. ഫോര്‍ഡില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുമെങ്കിലും സ്വതന്ത്ര കമ്പനിയായി Rivian തുടരും.

Share.

Comments are closed.

Exit mobile version