വെയിസ്റ്റ് മാനേജ്‌മെന്റില്‍ പുതിയ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാരും IIT ഡല്‍ഹിയും. ഹരിതഗൃഹ വാതകങ്ങളുടെ എമിഷന്‍ കുറക്കുക, ആരോഗ്യത്തിന് ഹാനികരമായ മാലിന്യങ്ങള്‍ ഇല്ലാതാക്കുക എന്നിവയാണ് ലക്ഷ്യം.ഇതിനായി സുസ്ഥിരമായ ടെക്‌നോളജിക്കല്‍ സൊല്യൂഷനുകള്‍ കണ്ടെത്തും. Waste to Wealth എന്ന ലക്ഷ്യത്തിനായുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്കായി Centre of Excellence രൂപീകരിക്കും.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ IIT ഡല്‍ഹിയില്‍ മാലിന്യ സംസ്‌ക്കരണ മാനേജ്‌മെന്റ് സെന്റര്‍ സ്ഥാപിക്കും.പ്രധാനമന്ത്രിയുടെ സയന്‍സ് ടെക്‌നോളജി ഇന്നവേഷന്‍ അഡൗസറി കൗണ്‍സില്‍ (PM-STIAC) വെല്‍ത്ത് മിഷന്‍ പ്രൊജക്ടിന് അംഗീകാരം നല്‍കി.ദേശീയ അന്തര്‍ദേശീയ അക്കാഡമികള്‍, ഇന്‍ഡസ്ട്രീസ്, റിസേര്‍ച്ച് ലാബോറട്ടറീസ്, എന്നിവയുടെ സാങ്കേതിക വൈദഗ്ധ്യം ഇതിനുവേണ്ടി ഉപയോഗിക്കും.