യോഗയെ കുറിച്ചുള്ള പൊതുധാരണ മാറ്റിമറിക്കുകയാണ് 27കാരനായ Sarvesh Shashi തന്റെ SARVA എന്ന സ്റ്റാര്‍ട്ടപ്പിലൂടെ. അതുകൊണ്ടാണ് സര്‍വ്വേഷിന് ജെന്നിഫര്‍ ലോപ്പസിനെപ്പോലൊരു ഹോളിലുഡിലെ മിന്നും താരത്തെ നിക്ഷേപകയായി കൊണ്ടുവരാനായത്.

ജെന്നിഫര്‍ ലോപ്പസിന്റെ ഇന്ത്യയിലെ ആദ്യ നിക്ഷേപം

ജെന്നിഫറിന് പുറമെ അമേരിക്കന്‍ ബേസ്ബോള്‍ പ്ലെയര്‍ Alex Rodriguez, ബോളിവുഡ് നടി Malaika Arora എന്നിവരും നിക്ഷേപമിറക്കിയ സ്റ്റാര്‍ട്ടപ്പാണ് സര്‍വ്വേഷിന്റെ സര്‍വ്വ. ജെന്നിഫര്‍ ലോപ്പസിന്റെ ഇന്ത്യയിലെ ആദ്യ സ്റ്റാര്‍ട്ടപ് നിക്ഷേപമാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹെല്‍ത്ത് ക്ലബ് ചെയിനായ Talwalkarsഉം സര്‍വ്വയില്‍ നിക്ഷേപകരാണ്.

വ്യത്യസ്തം Sarva യോഗ

മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന SARVAയ്ക്ക് കഴിഞ്ഞ ദിവസം ജെന്നിഫറിന്റെ ഉള്‍പ്പെടെ 60 ലക്ഷം ഡോളര്‍ നിക്ഷേപം വന്നതോടെയാണ് ഈ യോഗ സ്റ്റാര്‍ട്ടപ് ദേശീയ ശ്രദ്ധ നേടുന്നത്. 2016 ല്‍ തുടങ്ങിയ SARVA ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങി 35 നഗരങ്ങളിലായി 70 യോഗ സ്റ്റുഡിയോകള്‍ നടത്തുന്നു. 55,000 ആളുകള്‍ സര്‍വ്വ വഴി യോഗ പ്രാക്റ്റീസ് ചെയ്യുന്നു. ഡിജിറ്റല്‍ സര്‍വീസിലൂടെ ആളുകള്‍ക്ക് മൈന്‍ഡ്ഫുള്‍നസ്, ഫിറ്റ്‌നസ് എന്നിവ പ്രൊവൈഡ് ചെയ്യുന്നുമുണ്ട് SARVA. വ്യത്യസ്തവും സമഗ്രവുമായ 25 തരം യോഗ ടെക്നിക്കുകളാണ് SARVA ഡെവലപ് ചെയ്തത്.

യോഗയെ കാലോചിതമായി വ്യാഖ്യാനിച്ച് സര്‍വ്വേഷ്

ചെന്നൈയിലെ ശബരി ഗ്രൂപ്പിന്റെ ചെയര്‍മാനാണ് സര്‍വ്വേഷിന്റെ പിതാവ് ശശികുമാര്‍. Google, Yahoo, Amazon, Tata എന്നിവര്‍ ക്ലയന്റ്‌സായ SARVA, കോര്‍പ്പറേറ്റുകള്‍ക്കായി 12 വര്‍ക്ക്‌ഷോപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. ജോലി ചെയ്യുന്നവര്‍ക്കായി 15-20 മിനിറ്റോളമുള്ള എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന യോഗകളുമുണ്ടാക്കിയിട്ടുണ്ട്. Desktop Yoga, Partner Yoga, Chair Yoga, Dance Yoga, Brain Engagement Yoga തുടങ്ങി യോഗയെ കാലോചിതമായി വ്യാഖ്യാനിച്ചിടത്താണ് സര്‍വ്വേഷും അദ്ദേഹത്തിന്റെ യോഗയും, ഒരു സംരംഭവും, സ്റ്റാര്‍ട്ടപ്പുമാകുന്നത്. ആയിരക്കണക്കിന് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിട്ടും ജെന്നിഫര്‍ ലോപ്പസിനെ ഇന്‍വെസ്റ്റ് ചെയ്യാന്‍ സര്‍വ്വ പ്രേരിപ്പിച്ചതും ഇതുകൊണ്ടാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version