ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കാൻ ലോകബാങ്ക് (World Bank) അനുബന്ധ സ്ഥാപനമായ ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷൻ (IFC). 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ വാർഷിക പ്രതിബദ്ധത ഇരട്ടിയാക്കി 10 ബില്യൺ ഡോളറായി ഉയർത്താൻ പദ്ധതിയിടുന്നതായി ലോകബാങ്ക് ഗ്രൂപ്പിന്റെ സ്വകാര്യമേഖലാ വിഭാഗമായ ഐഎഫ്സി മാനേജിംഗ് ഡയറക്ടർ മഖ്തർ ദിയോപ് പറഞ്ഞു.
ഇന്ത്യയുടെ വലിപ്പവും വളർച്ചാവേഗതയും വലിയ നിക്ഷേപം ആവശ്യപ്പെടുന്നുണ്ട്. 2025ൽ ഐഎഫ്‌സി രാജ്യത്ത് 5.4 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തിരുന്നു. നിക്ഷേപകരിൽ നിന്ന് സമാഹരിച്ച 3.4 ബില്യൺ ഡോളറുൾപ്പടെയാണിത്. അടുത്ത ഓരോ വർഷങ്ങളിലും ഏകദേശം 1 ബില്യൺ ഡോളർ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗര വികസനം, ഹരിത ഊർജം, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (MSME) പിന്തുണ തുടങ്ങിയ പ്രധാന മേഖലകളിലായിരിക്കും സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The International Finance Corporation (IFC), the private sector arm of the World Bank, plans to double its annual investment in India to $10 billion by 2030.