ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്ത് റെക്കോർഡ് സൃഷ്ടിച്ച് ഓല ഇലക്ട്രിക് (Ola Electric). നാല് വർഷം കൊണ്ട് 10 ലക്ഷം (1 million) ഉത്പാദനം എന്ന നാഴികക്കല്ലാണ് കമ്പനി പിന്നിട്ടിരിക്കുന്നത്. 2021ൽ ഉത്പാദനം ആരംഭിച്ച കമ്പനി തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഫാക്ടറിയിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.

എസ് 1 ഇലക്ട്രിക് സ്കൂട്ടറുകൾക്കും (Ola S1 series) റോഡ്സ്റ്റർ എക്സ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കുമുള്ള (Ola Roadster) ആവശ്യകതയുടെ തെളിവാണ് ഈ നാഴികക്കല്ലെന്ന് ഓല പറയുന്നു. റെക്കോർഡ് നേട്ടത്തിന് പിന്നാലെ, ഇലക്ട്രിക് മോട്ടോസൈക്കിളായ റോഡ്സ്റ്റർ എക്സ്+ വേരിയന്റിന്റെ (OLA Roadster X Plus) സ്പെഷ്യൽ എഡിഷനും ഓല വിപണിയിൽ എത്തിച്ചു.
Ola Electric celebrates a new record, producing 1 million electric two-wheelers in just four years from its Futurefactory in Krishnagiri.