രാജ്യത്തെ റീട്ടെയില്‍ വിപണി ഡിജിറ്റലാക്കാന്‍ റിലയന്‍സ്. 2023 ഓടെ 50 ലക്ഷം ചെറുകിട പലചരക്ക് കടകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുമെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറിന്‍ ലിഞ്ച് റിപ്പോര്‍ട്ട്. റിലയന്‍സിന്റെ ഇ-കൊമേഴ്‌സ് രംഗ ത്തെ ശക്തമായ ഇടപെടലാണ് റീട്ടെയില്‍ വിപണി ഡിജിറ്റലാക്കാന്‍ കാരണം. ജിയോ MPoS( മൊബൈല്‍ പോയിന്റ് ഓഫ് സെയില്‍) ഡിവൈസുകള്‍ കടകളില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് ഡിജിറ്റല്‍ സര്‍വ്വീസ് എനേബിള്‍ഡാക്കാം. ഇപ്പോള്‍ വിപണി യില്‍ 50000 രൂപ വിലവരുന്ന MPoS, 3000 രൂപയ്ക്കാകും ജിയോ കടക്കാര്‍ക്ക് നല്‍കുക.