വിളവെടുപ്പ് സമയത്ത് ചെറുകിട കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. കുറഞ്ഞ ഉല്‍പാദനം, മാര്‍ക്കറ്റിനെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള മുന്നറിയിപ്പുകളുടെ ഏകോപനമില്ലായ്മ, ഇടനിലക്കാരുടെ മുതലെടുപ്പ് എന്നിവയാണ് കാര്‍ഷകരെ വലയ്ക്കുന്ന പ്രശ്നങ്ങള്‍. പരമ്പരാഗത കാര്‍ഷിക രീതികളെ ഐടി എനേബിള്‍ഡ് സര്‍വ്വീസുമായി സംയോജിപ്പിച്ച് സാധാരണക്കാരായ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കുകയാണ് ഔട്ട്‌ഗ്രോ. അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ Waycool foods ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. 2015ല്‍ സഞ്ജയ് ദസാരി, കാര്‍ത്തിക് ജയരാമന്‍ എന്നിവര്‍ ചേര്‍ന്നാണ് Waycool foods ആരംഭിക്കുന്നത്.

വിളവ് പ്‌ളാന്‍ ചെയ്യാം, ചിലവ് കുറയ്ക്കാം

ഓരോ കര്‍ഷകന്റേയും കൃഷി രീതിയും ലാഭ നഷ്ടങ്ങളും കൃത്യമായി പഠിച്ച് മികച്ച വിളവ് പ്ലാന്‍ ചെയ്യാനും, വിളവെടുക്കുന്നത് വരെയുള്ള ചിലവ് നിയന്ത്രിക്കാനും, മികച്ച വില മാര്‍ക്കറ്റില്‍ ഉറപ്പാക്കാനും ഔട്ട്‌ഗ്രോ സഹായിക്കുന്നു. ടെക്നോളജിയുടെ സഹായത്തോടെ കോര്‍ഡിനേഷന്‍ സാധ്യമാക്കിയിടത്താണ് ഔട്ട്‌ഗ്രോ കാര്‍ഷകര്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തിയത്. അസ്പാന്‍ഡ, LGT Impact തുടങ്ങിയവരില്‍ നിന്ന് ഈ വര്‍ഷം 120 കോടി രൂപ ഔട്ട്‌ഗ്രോ റെയിസ് ചെയ്തിട്ടുണ്ട്.

35,000 കര്‍ഷകരിലേക്ക് ആദ്യഘട്ടം, ദൗത്യം വിജയകരം

മഹാരാഷ്ട്രയിലെ ഹിംങ്കോളി, കര്‍ണ്ണാടകയിലെ ഹോസ്‌കോട്ടെ, ശൂലഗിരി, തമിഴ്‌നാട്ടിലെ രാസിപുരം, തിണ്ടിവനം എന്നിവിടങ്ങളില്‍ ഔട്ട്‌ഗ്രോ നടത്തിയ പൈലറ്റ് പ്രൊജക്റ്റ് തന്നെ വിജയകരമാണ്. വിളവും വിളവിന്റെ ക്വാളിറ്റിയും മെച്ചപ്പെട്ടതായി കര്‍ഷകര്‍ പറയുന്നു. 35,000ല്‍പ്പരം ചെറുകിട കര്‍ഷകര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഔട്ട്‌ഗ്രോ സര്‍വ്വീസ് നല്‍കിയിരിക്കുന്നത്. വെഞ്ച്വര്‍ക്യാപിറ്റല്‍ ഫേമുകളില്‍ നിന്ന് വേകൂള്‍സ് 120 കോടി രൂപയോളം ഫണ്ട് നേടി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version