റോബോട്ടിക്സ് എവിടെയൊക്കെ കടന്ന് ചെല്ലും..മാര്‍ക്കറ്റില്‍ ചലനമുണ്ടാക്കാന്‍ റോബോട്ടിക് സ്റ്റാര്‍ട്ടപ്പുകള്‍ നിരത്തുന്ന ഐഡിയകള്‍ ചില സോഷ്യല്‍ ടാബൂകളെ പോലും പൊളിച്ചടുക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാവുന്നു, ലോറ ഡി കാര്‍ലോ എന്ന സ്റ്റാര്‍ട്ടപ്പും അതിന് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിലക്കും, തുടര്‍ന്നുള്ള സംഭവവികാസങ്ങളും.

സെന്‍സിറ്റീവാണ് Ose

റോബോട്ടിക് ടെക്നോളജിയില്‍ സെക്ഷ്വല്‍ ഹെല്‍ത്ത് പ്രൊഡക്റ്റകളാണ് ലോറ ഡി കാര്‍ലോ എന്ന സ്റ്റാര്‍ട്ടപ്പിന്റേത്. അമേരിക്കയിലെ ഓറിഗോണ്‍ ബെയ്സ് ചെയ്ത ലോറ ഡി കാര്‍ലോ പുറത്തിറക്കിയ ഫീമെയില്‍ സെക്ഷ്വല്‍ സ്റ്റിമുലേറ്റര്‍ എക്യുപ്മെന്റായ Osé ആണ് താരം. സെക്ഷ്വല്‍ ഓര്‍ഗാസത്തിന് ഹാന്‍സ്ഫ്രീ ഉപകരണമെന്ന നിലയിലും human സെന്‍സേഷന് , micro-robotic technologyയും biomimicryഉം കൃത്യമായി ഉപയോഗിച്ചിരിക്കുന്നു എന്നതുകൊണ്ടും, സെന്‍സിറ്റീവ് പ്രൊഡക്റ്റാണ് Osé.

അവാര്‍ഡിന് വിലക്ക്

Consumer Technology Associationന്റെ ഇന്നവേഷന്‍ അവാര്‍ഡിന് Lora DiCarlo അപ്ലൈ ചെയ്തു. സിടിഎ ഈ സ്റ്റാര്‍ട്ടപ്പിനെ അവരുടെ പ്രൊഡക്റ്റിന്റെ പേരില്‍ ബാന്‍ ചെയതു. ഇതോടെ Lora DiCarloഉം അതിന്റെ ഫൗണ്ടറും chief executive officerമായ Lora Haddockഉം താരമായി.

ജെന്‍ഡര്‍ ഇക്വാലിറ്റിയുടെ സിംബലായി Ose

ഫീമെയില്‍ sexuality ഇന്നും പുറത്തുപറയാന്‍ കൊള്ളാത്തതാണെന്ന ധാരണയുള്ളവര്‍ ഇപ്പോഴുമുണ്ടെന്നായിരുന്നു തന്റെ പ്രൊഡക്റ്റിനെ മുന്‍ നിര്‍ത്തി Haddock വാദിച്ചത്. എന്തായാലും വിവാദം Lora DiCarlo എന്ന സ്റ്റാര്‍ട്ടപ്പിന് ബിസിനസ് ഉണ്ടാക്കിക്കൊടുത്തു. സോഷ്യല്‍ പ്ളാറ്റ്ഫോമിലടക്കം ട്രെന്‍ഡായി. ജെന്‍ഡര്‍ ഇക്വാളിറ്റിയുടെ സിംബലായി Osé മാറി. Consumer Technology Association തീരുമാനം പിന്‍വലിച്ചു. ഇന്നവേഷന്‍ അവാര്‍ഡ് Lora DiCarlo എന്ന സ്റ്റാര്‍ട്ടപ്പിനും അവരുടെ ഫീമെയില്‍ സെക്ഷ്വല്‍ സ്റ്റിമുലേറ്ററായ Oséയ്ക്കും കിട്ടി. തീര്‍ന്നില്ല, 2 മില്യണ്‍ ഡോളര്‍ സമ്മാനവും പിന്നെ അസോസിയേഷന്‍ വക മാപ്പപേക്ഷയും. ഇത്രയുമായ സ്ഥിതിക്ക് മാര്‍ക്കറ്റിലെ ആനുകൂല്യം മുതലാക്കി, 290 ഡോളറിന് Osé വില്‍പ്പനയ്ക്ക് വെയ്ക്കുകയാണ് Lora DiCarlo.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version