കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍(NIF) 10ാമത് നാഷണല്‍ കോംപിറ്റീഷന്‍ പ്രഖ്യാപിച്ചു. 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ക്രിയേറ്റീവായ ടെക്‌നോളിക്കല്‍ ഐഡിയകളും ഇന്നവേഷനുകളും സമര്‍പ്പിക്കാം. മത്സരത്തില്‍ വിജയിക്കുന്നവര്‍ Dr. എ.പി.ജെ.അബ്ദുള്‍കലാം IGNITE അവാര്‍ഡ് 2019ന് അര്‍ഹരാകും. ഡോ.അബുള്‍കലാമിന്റെ സ്മരണയില്‍ NIF ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് IGNITE.

ഉപകാരപ്രദമായ ഐഡിയകള്‍ക്കും ഇന്നവേഷനുകള്‍ക്കും ഫിനാന്‍ഷ്യല്‍, മെന്ററിംഗ് സപ്പോര്‍ട്ട് ചകഎ നല്‍കും. അര്‍ഹതപ്പെട്ടവരുടെ യുണീക്കായ ഐഡിയകള്‍ക്ക് പേറ്റന്റെടുത്ത് നല്‍കും. എന്‍ട്രപ്രണേഴ്‌സിന് താല്‍പ്പര്യമുള്ള ആശയങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കും.

12ാം ക്ലാസ് വരെയുള്ളതോ 17 വയസോ ആയ കുട്ടികളുടെ ടെക്‌നോളജിക്കല്‍ കഴിവുകള്‍ പ്രോത്സാപ്പിക്കാനാണ് IGNITE എന്ന നാഷണല്‍ കോംപിറ്റീഷന്‍ സംഘടിപ്പിക്കുന്നത്. 2008ല്‍ ആരംഭിച്ച IGNITE, ഇതുവരെ 277 കുട്ടികള്‍ക്കായി 201 അവാര്‍ഡുകള്‍ സമ്മാനിച്ചുകഴിഞ്ഞു. ഒക്ടോബര്‍ 15ന് ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ജന്മദിനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. അന്നേ ദിവസം തന്നെ ചില്‍ഡ്രന്‍സ് ക്രിയേറ്റിവിറ്റി ആന്റ് ഇന്നവേഷന്‍ ഡേയായും NIF ആഘോഷിക്കുന്നു.

ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ എന്‍ട്രികള്‍ സ്വീകരിക്കും. എന്‍ട്രികള്‍ http://nif.org.in/submitidea.php എന്ന ലിങ്ക് വഴി സമര്‍പ്പിക്കാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version