രാജ്യത്തെ ആദ്യത്തെ കണക്ടഡ് കാറായ Hyundai venue വിപണിയില്‍ എത്തി.യുവ തലമുറയെ ലക്ഷ്യമിടുന്ന venue, രാജ്യത്ത് അണിനിരക്കുന്ന ആദ്യത്തെ ഇന്റെര്‍നെറ്റ് കാറാണ്.രാജ്യത്ത് 5 ഡീസല്‍, 8 പെട്രോള്‍ വേരിയെന്റുകളില്‍ venue ലഭിക്കും.ബ്ലൂലിങ്ക് കണക്ടിവിറ്റി സംവിധാനം മുഖേന SUV ല്‍ ലഭ്യമായ നിരവധി സ്മാര്‍ട്ട് കണക്ടിവിറ്റി ഓപ്ഷനുകളാണ് പ്രധാന ഹൈലൈറ്റ്. SUV യുമായി കണക്ട് ചെയ്ത ആപ്പ് വഴി കാര്‍ ട്രാക്കിംഗ്, ജിയോ ഫോന്‍സിംഗ്, സ്പീഡ് അലര്‍ട്ട് എന്നിവ തത്സമയമറിയാം.ആറരലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്സ് ഷോറൂം വില.
സ്മാര്‍ട്ട്ഫോണ്‍ വഴി പ്രവര്‍ത്തിപ്പിക്കാം
എഞ്ചിന്‍, സണ്‍റൂഫ്, പവര്‍വിന്‍ഡോ എസി തുടങ്ങിയ സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ മതി.നിരവധി ഇന്റെര്‍നെറ്റ് ബേസ്ഡ് സേവനങ്ങള്‍ ബ്ളൂലിങ്ക് കണക്ടിവിറ്റിയില്‍ ലഭിക്കും.റിമോര്‍ട്ട് സ്റ്റാര്‍ട്ട് -സ്റ്റോപ്പ്, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡോര്‍ ലോക്ക്, അണ്‍ലോക്ക് ഫീച്ചറുകളും venue വിന്റെ പ്രത്യേകതയാണ്. മൂന്നു വര്‍ഷം അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറണ്ടിയാണ് venue വില്‍ Hyundai വാഗ്ദാനം ചെയ്യുന്നത്.