ഫാന്റസി സ്പോര്‍ട്സ് രാജ്യത്ത് വളര്‍ച്ച പ്രാപിച്ചത് വളരെ പെട്ടെന്നായിരുന്നു. ലക്ഷങ്ങള്‍ വരെ സമ്മാനം ലഭിക്കുമെന്നതും ഫാന്റസി ഗെയിമിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കാരണമായി.
ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലക്ഷ്യം
ഇന്ത്യന്‍ ഇ-ഗെയിമിംഗ് സെഗ്മെന്റില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് Starpick ആണ്. ബംഗലൂരുവിലുള്ള ഫാന്റസി ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ Starpick, ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ നിന്ന് നേട്ടം കൊയ്യാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.
ആകര്‍ഷകമായ സമ്മാനങ്ങള്‍
ക്രിക്കറ്റിന് പുറമെ, സോക്കര്‍, ഫോര്‍മുല 1, ഗോള്‍ഫ് തുടങ്ങിയവയും Starpick ലഭ്യമാക്കുന്നു. Trigam Mukherjee, Rohit Nair, Ulf Ekberg എന്നിവര്‍ ചേര്‍ന്ന് 2018ലാണ് Starpick ആരംഭിച്ചത്. പണം നല്‍കി യൂസര്‍ക്ക് ഒരു ടീമിന്റെ ഓണറായി മറ്റുള്ളവരുമായി മത്സരിക്കാം. യൂസേഴ്‌സിന് പെര്‍ഫോമന്‍സ് അനുസരിച്ച് ക്യാഷ് പ്രൈസ്, ഗിഫ്റ്റ് എന്നിവ ലഭിക്കും.
ലീഡിംഗ് ബിസിനസായി ഫാന്റസി സ്പോര്‍ട്സ്
രാജ്യത്തെ ലീഡിംഗ് ഗെയിം ബിസിനിസാണ് ഇപ്പോള്‍ ഫാന്റസി സ്‌പോര്‍ട്‌സ്. നിലവില്‍ 20 മില്യണ്‍ ഫാന്റസി ഗെയിമേഴ്‌സാണ് രാജ്യത്തുള്ളത്. Dream11, MPL എന്നിവയാണ് സ്റ്റാര്‍പിക്കിന്റെ മുഖ്യ എതിരാളികള്‍.