എ.ആര്‍.റഹ്മാനും ടെറന്‍സ് ലെവിസിനുമൊപ്പം ഇന്റേണ്‍ഷിപ്പിന് അവസരം. ഇന്റേണ്‍ വിത്ത് ഐക്കണ്‍ നാലാമത് എഡിഷനിലേക്ക് Internshala അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റേണ്‍ഷിപ്പ്, ട്രെയിനിംഗ് പ്ലാറ്റ്ഫോമാണ് Internshala. വ്യത്യസ്ത മേഖലകളിലെ 15 ലെജന്‍ഡറി ഐക്കണുകള്‍ക്കൊപ്പം ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. നാലാം എഡിഷനില്‍ എ.ആര്‍.റഹ്മാന്‍, അരവിന്ദ് കെജ്രിവാള്‍, ടെറന്‍സ് ലെവിസ്, OYO ഫൗണ്ടര്‍ റിതേഷ് അഗര്‍വാള്‍ മേനക ഗാന്ധി, മേധ പട്കര്‍ തുടങ്ങിയവര്‍ ഭാഗമാകും. റിസര്‍ച്ച്, കണ്ടന്റ് റൈറ്റിംഗ്, ബിസിനസ് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലാണ് ഇത്തവണ ഇന്റേണ്‍ഷിപ്പിന് അവസരം. http://bit.ly/IwI-4 എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം, ജൂണ്‍ 15 വരെ അപ്ലൈ ചെയ്യാം.

Share.

Comments are closed.

Exit mobile version