Spark 1.0 initiative by channeliam.com ignites the student innovators| Channeliam

Channeliam.comന്റെ ക്യാംപസ് ലേണിംഗ് പ്ലാറ്റ്‌ഫോമായ I am Startup Studioയുടെ അംബാസിഡര്‍മാര്‍ കൊച്ചിയില്‍ ഒത്തുകൂടി. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നായി 50ഓളം വിദ്യാര്‍ഥികള്‍ കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ നടന്ന ആദ്യ അംബാസിഡര്‍ മീറ്റപ്പിന്റെ ഭാഗമായി. തൃശൂര്‍ സഹൃദയ, റോയല്‍ കോളേജ്, കൊല്ലം യുകെഎഫ്, റാന്നി സെന്റ് തോമസ്, വിദ്യ എന്നീ കോളേജുകളില്‍ നിന്നടക്കമുള്ള സ്റ്റുഡന്റ് അംബാസിഡര്‍മാരാണ് സ്പാര്‍ക്ക് 1.0 യില്‍ പങ്കാളികളായത്.

ക്യാംപസുകളിലെ ഇന്നവേഷനുകള്‍ പുറംലോകത്തെത്തിക്കാന്‍

ഐസ് ബ്രേക്കിംഗ് സെഷനോടെ ആരംഭിച്ച Sparkലേക്ക് Channeliam.com സിഇഒയും ഫൗണ്ടറുമായ നിഷ കൃഷ്ണന്‍ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തു. ക്യാംപസുകളില്‍ നടക്കുന്ന ഇന്നവേഷനുകള്‍ പുറംലോകത്തെ അറിയിക്കുകയാണ് I am Startup Studioയുടെ ലക്ഷ്യമെന്ന് നിഷ കൃഷ്ണന്‍ വ്യക്തമാക്കി.

അസാധാരണ അനുഭവമായി DAAD

Digital Art Academy for Deaf (DAAD) എന്ന സ്റ്റാര്‍ട്ടപ് ടീം ഫൗണ്ടേഴ്സുമായി ഇന്ററാക്റ്റ് ചെയ്യാന്‍ അവസരം ലഭിച്ചത് ക്യാംപസ് വിദ്യാര്‍ത്ഥികള്‍ക്ക് അസാധാരണ അനുഭവമായി.

സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പില്‍ ഇനിയുമേറെ ചെയ്യാനുണ്ട്

സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ മാതൃകയാണെന്നും അത്തരം ഇനിഷ്യേറ്റീവുകള്‍ക്ക് ഇനിയും ഏറെ ചെയ്യാനുണ്ടെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ Dr.സജി ഗോപിനാഥ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

അവിശ്വസനീയമായി വൈശാഖിന്റെ ജീവിതം

ഫുട്‌ബോള റും അസാധാണ ഇശ്ചാശക്തിയോടെ ജീവിതത്തെ തിരിച്ചു പിടിച്ച യൂത്ത് ഐക്കണുമായ പേരാമ്പ്രക്കാരന്‍ വൈശാഖിന്റെ ജീവിതം അവിശ്വസനീയമായാണ് വിദ്യാര്‍ഥികള്‍ കേട്ടത്. Spark മീറ്റപ്പിലെ അവിസ്മരണീയമായ എക്സ്പീരിയന്‍സായി മാറി അത്.

രസകരമായി മോജോ അവര്‍

മോജോ അവര്‍ എന്ന മോക്ക് പ്രസും സ്പാര്‍ക്കിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഫെയ്‌സ്ബുക്ക് ഫൗണ്ടര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗായി കൊല്ലം യുകെഎഫ് കോളേജിലെ അഖില്‍ ടി.പിയും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയായി വിദ്യ കോളേജിലെ അനൂപ് പി.എച്ചും ആമസോണ്‍ ഫൗണ്ടര്‍ ജെഫ് ബെസൂസായി തൃശൂര്‍ സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ അമല ജൂഡും ആപ്പിള്‍ സിഇഒ ടിം കുക്കായി വിദ്യ കോളേജിലെ ആകാശും പെപ്‌സിക്കോ മുന്‍ സിഇഒ ഇന്ദ്ര നൂയിയായി യുകെഎഫ് കോളേജിലെ അന്‍ഷാദും വേദിയിലെത്തി.

രാജ്യത്തെ തന്നെ വലിയ ക്യാംപസ് ലേണിംഗ് പ്രോഗ്രാം

ഇന്നവേഷനും എന്‍ട്രപ്രണര്‍ഷിപ്പും പ്രോത്സാഹിപ്പിക്കാനും അതില്‍ വിദ്യാര്‍ത്ഥികളെ സജ്ജമാക്കനുമായി Channeliam.com സംഘടിപ്പിക്കുന്ന I am Startup Studio, ഇത്തരത്തില്‍ ഒരു മീഡിയ ഏറ്റെടുക്കുന്ന, രാജ്യത്തെ തന്നെ വിപുലമായ ക്യാംപസ് ലേണിംഗ് പ്രോഗ്രാമുകളില്‍ ഒന്നാണിത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version