കഴിഞ്ഞ പാദത്തിൽ യുഎസിൽ വിറ്റഴിക്കപ്പെട്ട ഐഫോണുകളിൽ (iPhone) ഭൂരിഭാഗവും ഇന്ത്യയിൽ നിർമ്മിച്ചവയാണെന്ന് ആപ്പിൾ (Apple) സിഇഒ ടിം കുക്ക് (Tim Cook). കമ്പനിയുടെ ഇന്ത്യയിലെ നിർമ്മാണത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത അതൃപ്തിക്കിടയിലാണ് കുക്കിന്റെ വെളിപ്പെടുത്തൽ എന്നതാണ് ശ്രദ്ധേയം.

iPhones made in India

യുഎസ് വിപണിക്കായി ഐഫോണുകൾ നിർമ്മിക്കുന്നതിൽ ഇന്ത്യയാണ് പ്രധാനിയെന്ന് കുക്ക് പറഞ്ഞു. മുൻപ് യുഎസ് വിപണിയിലേക്കുള്ള ഐഫോൺ ഉത്പാദനത്തിൽ ഒന്നാമതായിരുന്ന ചൈന ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. ചൈനയിൽ നിർമിക്കുന്ന ആപ്പിൾ ഉത്പന്നങ്ങൾ യുഎസ് ഇതര വിപണികൾക്ക് സേവനം നൽകുന്നതിനാണ് കൂടുതലും ഉപയോഗിക്കുന്നത്. അതേസമയം അമേരിക്കയ്ക്കായി മറ്റ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ വിയറ്റ്നാമാണ് മുന്നിൽ. യുഎസ് വിപണിയിലേക്കുള്ള മാക്ബുക്ക്, ഐപാഡ്, ആപ്പിൾ വാച്ച് തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നതിലാണ് വിയറ്റ്നാം മുൻപന്തിയിലുള്ളത്.  

Apple CEO Tim Cook reveals most iPhones sold in the US market are now manufactured in India, shifting production away from China.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version