കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് Startup Chile Program Seed G22ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. Huddle ഇന്‍കുബേറ്റഡായ Astrek Innovation ആണ് Seed G22ലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജിതിന് വിദ്യ അജിത്തും റോബിന് തോമസും ചേര്‍ന്ന് ആരംഭിച്ച Astrek Innovation കൊച്ചിയിലെ മേക്കര്‍ വില്ലേജിലാണ് പ്രവര്‍ത്തിക്കുന്നത്. സെലക്ഷന്റെ ഭാഗമായി ആസ്ട്രക്കിന് 40,000 ഡോളര്‍ ഇക്വിറ്റി ഫീ ഗ്രാന്റ് ലഭിക്കും. അടുത്ത 7 മാസത്തേക്ക് ചിലിയിലെ സാന്റിയാഗോയില്‍ Astrek Innovation സിഇഒ റോബിന് തോമസ് ടീമിനെ നയിക്കും.ചിലിയിലെ ബിസിനസിന്റെ വളര്‍ച്ചയ്ക്കായി ടീമിന് ഒരു വര്‍ഷത്തെ വര്‍ക്ക് വിസയും ലഭിക്കും.